പാരിസ് ഒളിംപിക്‌സിന് കൊടിയിറങ്ങി. ഒളിംപിക്‌സ് ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും വലിയ മെഡല്‍ നേട്ടവുമായാണ് പാരിസില്‍ നിന്നും അയര്‍
ലണ്ട് താരങ്ങള്‍ തിരികെ പോരുന്നത്. നാല് സ്വര്‍ണ്ണം, മൂന്ന് വെങ്കലം എന്നിവയുമായി ഏഴ് മെഡലുകളാണ് രാജ്യം ഇത്തവണ നേടിയത്. മെഡല്‍ പട്ടികയില്‍ 19-ആം സ്ഥാനത്ത് എത്താനും അയര്‍ലണ്ടിനായി.
133 അത്‌ലിറ്റുകളാണ് പാരിസില്‍ അയര്‍ലണ്ടിനായി കളത്തിലിറങ്ങിയത്. സംഘം ഇന്ന് ഉച്ചയോടെ തിരികെയെത്തും.
അതേസമയം 126 മെഡലുകളോടെ ഒളിംപിക്‌സിലെ ഒന്നാം സ്ഥാനം അമേരിക്ക നിലനിര്‍ത്തി. 91 മെഡലുകളോടെ ചൈനയാണ് രണ്ടാമത്. 45 മെഡല്‍ നേട്ടങ്ങളുമായി ജപ്പാന്‍ മൂന്നാമതെത്തി. ഒരു വെള്ളിയും, അഞ്ച് വെങ്കലവുമടക്കം ആറ് മെഡലുകള്‍ നേടിയ ഇന്ത്യ 71-ആം സ്ഥാനത്താണ്.
പാരിസിന് പുറമെ ഫ്രാന്‍സിലെ 16 നഗരങ്ങളും ഇത്തവണത്തെ ഒളിംപിക്‌സിന് വേദിയായിരുന്നു. 32 കായിക ഇനങ്ങളിലായി 19 ദിവസം നീണ്ട 329 മത്സരങ്ങളില്‍ 10,714 അത്‌ലിറ്റുകളാണ് മെഡലിനായി പോരാടിയത്. ഇതില്‍ 14 ഇനങ്ങളിലാണ് അയര്‍ലണ്ട് പങ്കെടുത്തത്.
2028-ലെ അടുത്ത ഒളിംപിക്‌സിന് വേദിയാവുക അമേരിക്കയിലെ ലോസ് ആഞ്ചലസാണ്.