അയർലണ്ടിലെ വിവിധ സോഷ്യൽ വർക്ക് മേഖലകളിൽ പ്രാക്ടീസ് ചെയ്യുന്ന മലയാളി സോഷ്യൽ വർക്കർമാരുടെ മൂന്നാമത് വാർഷിക കൂട്ടായ്മ കൗണ്ടി ലിമറിക്കിലെ കില്ലാലോ വെച്ച് നടത്തപ്പെട്ടു.
അയർലണ്ടിൽ വിവിധ കൗണ്ടികളിലായി ജോലി ചെയ്യുന്ന മലയാളി സോഷ്യൽവർക്കേഴ്സ് യോഗത്തിൽ ഒത്തുചേർന്നു. യോഗത്തിൽ മുതിർന്ന സോഷ്യൽവർക്കേഴ്സ് അവരുടെ പിൻകാല അനുഭവങ്ങളും അതുപോലെതന്നെ ഈ മേഖലയിലുള്ള അവസരങ്ങളും വെല്ലുവിളികളും പങ്കുവെച്ചു. പുതിയതായി ജോലിയിൽ പ്രവേശിച്ച സോഷ്യൽ വർക്കേഴ്സ്ന് ഈ സെഷൻ പ്രചോദനമായി.
യോഗത്തിൽ പുതിയതായി കേരളത്തിൽനിന്നുവന്ന് ജോലിയിൽ പ്രവേശിച്ച സോഷ്യൽ വർക്കേഴ്സ്നെ അനുമോദിച്ചു. CORU രജിസ്ട്രേഷൻ പുതുക്കുന്നതിന്റെയും, വിവിധ ട്രേഡ് യൂണിയൻ മെംബർഷിപ്പന്റെ പ്രധാന്യത്തെകുറിച്ചും ഈ തൊഴിൽ മേഖലയിലെ ആവശ്യകത പ്രസ്തുത യോഗത്തിൽ ചർച്ച ചെയ്യുകയുണ്ടായി.
മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കൂടുതൽ സോഷ്യൽ വർക്കേഴ്സ് കൂട്ടായ്മയിൽ പങ്കെടുകയുണ്ടായി. വരും വർഷങ്ങളിലും ഇത് തുടരുമെന്നും എല്ലാ വർഷവും ഒത്തുകൂടണമെന്ന തീരുമാനത്തോടും കൂടി യോഗം അവസാനിച്ചു.