ഡബ്ലിൻ: ബ്ളാക്ക്റോക്ക് സെയിന്റ് ജോസഫ് പാരിഷ് കമ്മിറ്റി നേതൃത്വം കൊടുക്കുന്ന ‘കേരള സർക്കാരിന്റെ കീഴിലുള്ള’ മലയാളം മിഷൻ – മലയാളം ക്ളാസുകൾ കഴിഞ്ഞ ഒരുവർഷം വിജയകരമായി പൂർത്തീകരിച്ചിരുന്നു. പുതിയ അധ്യയന വർഷത്തെ ക്ളാസുകൾ ഒക്ടോബർ മാസം തുടക്കം കുറിച്ചു. എല്ലാ ശനിയാഴ്ച്ചയും 5 മണിമുതൽ 7 മണിവരെ ഡബ്ലിൻ Stillorgan-ൽ ഉള്ള St Brigid’s Parish ഹാളിൽ (St Brigid’s Parish Centre St Brigid’s Church Rd, Stillorgan, Dublin, A94 DD23) ക്ളാസുകൾ നടക്കുന്നു. മലയാളം മിഷൻ ട്രെയിനിങ് പൂർത്തിയാക്കിയ പരിചയ സമ്പന്നരായ ടീച്ചേഴ്സ്റ്റിന്റെ കീഴിൽ ആണ് മലയാളം ക്ളാസുകൾ നടക്കുന്നത്.
ലോകമെമ്പാടുമുള്ള മലയാളികള്ക്ക് മാതൃഭാഷാപഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി കേരള സര്ക്കാര് ആവിഷ്കരിച്ച പദ്ധതിയാണ് മലയാളം മിഷന്. മാതൃ ഭാഷ കുട്ടികളെ പഠിപ്പിക്കാൻ ആഗ്രഹം ഉള്ളവർക്കും മലയാളം ക്ലാസിൽ ചേർക്കാവുന്നതാണ്. പാട്ടും കവിതകളും കളികളുമായി മാതൃ ഭാഷ പഠനത്തിനൊപ്പം കേരളത്തിന്റെ സമ്പന്നമായ തനത് സംസ്കാരവും കുട്ടികളെ പഠിപ്പിക്കുന്ന തരത്തിൽ ആണ് ക്ളാസുകൾ ക്രമീകരിച്ചിരിക്കുന്നത്.
നിലവിൽ നാല് കോഴ്സുകളാണ് മലയാളം മിഷൻ നടത്തുന്നത്. മലയാളം മിഷന്റെ പ്രാഥമിക കോഴ്സാണ് കണിക്കൊന്ന. 6 വയസ്സ് പൂർത്തിയായ ആർക്കും സർട്ടിഫിക്കറ്റ് കോഴ്സിനു (2 വർഷം) ചേരാം. തുടർന്ന് ഡിപ്ലോമ (2 വർഷം), ഹയർ ഡിപ്ലോമ (3 വർഷം), സീനിയർ ഹയർ ഡിപ്ലോമ (3 വർഷം) ക്രമാനുക്രമം കോഴ്സ് ചെയ്യാവുന്നതാണ്. ഈ കോഴ്സുകൾ പൂർത്തീകരിക്കുമ്പോൾ പത്താംക്ലാസിന് തത്തുല്യമായ നിലവാരത്തിലേക്ക് വിദ്യാർത്ഥികൾക്ക് എത്തിച്ചേരുവാൻ സാധിക്കും. കോഴ്സ് സർട്ടിഫിക്കറ്റുകൾ കേരള സർക്കാർ നൽകുന്നതുമാണ്.
അദ്ധ്യാപകരായി മലയാളം പഠിപ്പിക്കാൻ താല്പര്യം ഉള്ളവർക്കും, മലയാളം ക്ലാസിൽ കുട്ടികളെ ചേർക്കാൻ ആഗ്രഹം ഉള്ളവർക്കും മലയാളം മിഷൻ പ്രസിഡണ്ട് അനീഷ് വി. ചെറിയാൻ -089 260 6282 , ചീഫ് കോർഡിനേറ്റർ അഡ്വ. സിബി സെബാസ്റ്റ്യന് -0894488895 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.