നാഷണൽ ജിയോഗ്രാഫിക് ‘ബെസ്റ്റ് പ്ളേസസ് റ്റു വിസിറ്റ്’ പട്ടികയിൽ ഇടംനേടി കോർക്ക്; പട്ടികയിൽ ഇന്ത്യയിലെ സുരു താഴ്വരയും

2025-ല്‍ സന്ദര്‍ശിക്കാവുന്ന ഏറ്റവും മികച്ച 25 പ്രദേശങ്ങളുടെ പട്ടികയില്‍ ഇടംനേടി അയര്‍ലണ്ടിലെ കോര്‍ക്ക്. പ്രശസ്ത ആയ നാഷണല്‍ ജിയോഗ്രഫിക് ആണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

സ്വീഡനിലെ Stockholm Archipelago, റൊമാനിയയിലെ Brasov, മെക്‌സിക്കോയിലെ Guadalajara, ഓസ്‌ട്രേലിയയിലെ Murray River എന്നിവ ഉള്‍പ്പെട്ട പട്ടികയില്‍ അയര്‍ലണ്ടില്‍ നിന്നുള്ള ഏക പ്രദേശം കോര്‍ക്കാണ്.

അയര്‍ലണ്ടിലെ രണ്ടാമത്തെ നഗരമായി അറിയപ്പെടുന്ന കോര്‍ക്ക്, ‘ദി കോര്‍ക്ക് സിറ്റി ഡെവലപ്‌മെന്റ് പ്ലാന്‍’ പ്രകാരം മുഖംമിനുക്കാന്‍ ഒരുങ്ങുകയാണ്. പ്രോജക്ട് അയര്‍ലണ്ടിന്റെ ഭാഗമായ 128 ബില്യണ്‍ യൂറോയുടെ പദ്ധതിയുടെ ഭാഗമാണിത്. പദ്ധതി പ്രകാരം 2028-ഓടെ കോര്‍ക്കിലെ തുറമുഖം, ഡോക്ലാന്‍ഡ്‌സ്, Crawford Art Gallery, Cork Event Centre എന്നിവിടങ്ങളെല്ലാം പുതിയ രൂപഭാവങ്ങള്‍ കൈവരിക്കും.

വളരെ ഊര്‍ജ്ജസ്വലമായ സംസ്‌കാരവും, സൗഹൃദം നിറഞ്ഞ ജനങ്ങളുമാണ് കോര്‍ക്കിന്റെ പ്രത്യേകതയെന്ന് നാഷണല്‍ ജിയോഗ്രാഫിക് എഡിറ്റര്‍ ഇന്‍ ചീഫ് നഥാന്‍ ലംപ് പറയുന്നു. ഇന്ത്യയിലെ ലഡാക്കിലുള്ള Suru Valley, യുഎഇയിലെ അബുദാബി, യുഎസിലെ Boise Idaho, ന്യൂസിലാന്റിലെ Northland എന്നിവയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Share this news

Leave a Reply