അയർലണ്ടിലേയ്ക്കുള്ള ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞു

അയര്‍ലണ്ടിലേയ്ക്കുള്ള വിദേശ ടൂറിസ്റ്റുകളെ വരവ് കുറഞ്ഞതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) റിപ്പോര്‍ട്ട്. ഒരു മാസത്തിനിടെ ടൂറിസ്റ്റുകളുടെ എണ്ണം മൂന്നില്‍ ഒന്ന് കുറഞ്ഞതായാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഓഗസ്റ്റ് മാസത്തില്‍ 737,600 വിദേശ ടൂറിസ്റ്റുകളാണ് അയര്‍ലണ്ട് സന്ദര്‍ശിക്കാനെത്തിയത്. എന്നാല്‍ സെപ്റ്റംബറിലേയ്‌ക്കെത്തുമ്പോള്‍ ഇത് 582,100 ആയി കുറഞ്ഞു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് രാജ്യത്തെ റസ്റ്ററന്റുകളുടെ സംഘടന രംഗത്തുവന്നിരിക്കുകയാണ്. ഹോസ്പിറ്റാലിറ്റി മേഖലയ്ക്കാകെ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് ഈ പ്രശ്‌നമെന്നും, ഉടനടി പരിഹാരം കണ്ടില്ലെങ്കില്‍ 2024-ല്‍ വലിയ … Read more

അയർലണ്ടിൽ ഏറ്റവുമധികം സന്ദർശകർ എത്തിയ ചരിത്ര സ്മാരകം ഇത്!

അയര്‍ലണ്ടില്‍ Office of Public Works (OPW)-ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന, പണം കൊടുത്ത് സന്ദര്‍ശിക്കാവുന്ന സ്മാരകങ്ങളില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിച്ചത് Kilkenny Castle എന്ന് റിപ്പോര്‍ട്ട്. OPW-ന് കീഴിലുള്ള ഇത്തരം കേന്ദ്രങ്ങളില്‍ 2022-ലെ ആളുകളുടെ സന്ദര്‍ശനം സംബന്ധിച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍ ലഭ്യമായത്. പോയ വര്‍ഷം 1,418,171 പേരാണ് Kilkenny Castle സന്ദര്‍ശിച്ചത്. Dublin Castle ആണ് രണ്ടാം സ്ഥാനത്ത്- 371,858 പേരാണ് ഇവിടം സന്ദര്‍ശിച്ചത്. OPW-ന് കീഴില്‍ സൗജന്യമായി സന്ദര്‍ശിക്കാവുന്ന സ്ഥലങ്ങളില്‍ ഏറ്റവുമധികം പേരെത്തിയത് ഡബ്ലിനിലെ … Read more