ഗോൾവേയിൽ കൊക്കെയ്നുമായി മൂന്ന് പേർ പിടിയിൽ; 2 കിലോ കൊക്കെയ്ൻ കണ്ടെത്തിയത് വേസ്റ്റ് ഗ്രൗണ്ടിൽ

കൗണ്ടി ഗോള്‍വേയില്‍ 150,000 യൂറോ വിലവരുന്ന മയക്കുമരുന്നുമായി മൂന്ന് പേര്‍ അറസ്റ്റില്‍. Doughiska പ്രദേശത്തെ വീടുകളില്‍ ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നായ കൊക്കെയ്ന്‍ പിടിച്ചെടുത്തത്. അറസ്റ്റിലായ രണ്ട് പേര്‍ക്ക് 20-ലേറെ പ്രായമുണ്ട്. ഒരാള്‍ കൗമാരക്കാരനാണ്. വീട്ടിൽ നിന്നും കണ്ടെത്തിയ ഏതാനും ഗ്രാം കൊക്കെയ്ന് പുറമെ, ബാക്കിയുള്ള 2 കിലോഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തത് സമീപത്തെ വേസ്റ്റ് ഗ്രൗണ്ടില്‍ നിന്നാണ്.

മയക്കുമരുന്നിന് പുറമെ മൂന്ന് റോളക്‌സ് വാച്ചുകള്‍, 2,500 യൂറോ പണം എന്നിവയും പിടിച്ചെടുത്തു. ഒരു റേഞ്ച് റോവർ ഡിസികവറി വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: