ക്രിസ്മസ് സീസണില്‍ വീടില്ലാതെ 15,000 ത്തോളം പേർ, അടിയന്തര സഹായം അഭ്യർത്ഥിച്ചു ഫോകസ് അയർലൻഡ്

ഈ ക്രിസ്മസ് സീസണില്‍ വീടില്ലാതെ കഷ്ടപെടുന്ന കുടുംബങ്ങൾ, കുട്ടികൾ, വ്യക്തികൾ എന്നിവര്‍ക്ക് അടിയന്തര സഹായങ്ങള്‍ ആവശ്യ പെട്ട് ഫോകസ് അയർലൻഡ്,.

ഈ വർഷം, ക്രിസ്മസ്സിനിടെ 2,161 കുടുംബങ്ങളിലുള്ള 4,645 കുട്ടികള്‍ ഉൾപ്പെടെ ആകെ 14,966 പേർ അടിയന്തര താമസകേന്ദ്രങ്ങളിൽ കഴിയേണ്ടി വരും.

ഭവന രാഹിത്യം അനുഭവിക്കുന്നവരുടെ  സേവനങ്ങള്‍ക്കായി  1.3 ദശലക്ഷം യൂറോ സമാഹരിക്കാനായി  ലക്ഷ്യം വെച്ച പ്രചരണങ്ങള്‍ക്കിടയില്‍, വീടില്ലാത്തവരുടെ എണ്ണത്തില്‍  റെക്കോർഡ് വര്‍ധനയാണ് രേഖപെടുത്തിയിരിക്കുന്നത്. ഇപ്പോൾ പല അടിയന്തര താമസസ്ഥലങ്ങളും പൂർണമായി നിറഞ്ഞിരിക്കുന്നു, അതിനാൽ നിരവധി കുടുംബങ്ങൾ അവര്ക്ക് അനുയോജ്യമല്ലാത്ത  അല്ലെങ്കിൽ പലപ്പോഴും സുരക്ഷിതമല്ലാത്ത താമസസ്ഥലങ്ങളിൽ കഴിയുന്നു.

2023-ൽ, ഫോകസ് അയർലൻഡ് രാജ്യത്തെ 18,000-ൽ അധികം ആളുകൾക്ക് ആവശ്യമായ സഹായം നൽകി, അവരെല്ലാം താമസ സൌകര്യം ഇല്ലാത്തവരോ പിന്നീട്  ഹോം ലെസ്സ്  ആകാൻ സാധ്യതയുള്ളവർ ആയിരുന്നു. 2021 മുതൽ, ഈ ചാരിറ്റി 1,550-ത്തിലധികം കുടുംബങ്ങളെ ഭവന രാഹിത്യത്തില്‍  നിന്ന് രക്ഷപ്പെടുത്തി, കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഓരോ ദിവസവും ഒരു കുടുംബത്തിന് കൂടുതൽ സഹായം നൽകി വരുന്നു.

ഈ പ്രചാരണത്തിന് പിന്തുണ നൽകാൻ അല്ലെങ്കിൽ ഈ ക്രിസ്മസ് സീസണിൽ നിങ്ങൾക്ക്  ചെയ്യാൻ സാധിക്കുന്നതെല്ലാം അറിയാൻ www.focusireland.ie സന്ദർശിക്കുക, 018815900 എന്ന നമ്പറിൽ വിളിക്കുക, അല്ലെങ്കിൽ help@focusireland.ie എന്ന ഇമെയിലിലേക്ക് സന്ദേശം അയക്കുക.

Share this news

Leave a Reply