Storm Darragh ഈ വാരാന്ത്യം രാജ്യത്ത് മുഴുവൻ ശക്തമായ കാറ്റും മഴയും ഉണ്ടാക്കാൻ സാധ്യത ഉള്ളതിനാല്‍ MET ÉIREANN നിരവധി കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു.
അടുത്ത രണ്ട് ദിവസങ്ങളിൽ 16 കൌണ്ടികളിൽ സ്റ്റാറ്റസ് ഓറഞ്ച് കാറ്റ് മുന്നറിയിപ്പുകൾ ബാധകമാണെന്ന് MET ÉIREANN അറിയിച്ചു.
വാരാന്ത്യത്തിൽ Kerry, Clare, Galway, Mayo, Sligo, Leitrim, Donegal എന്നീ കൌണ്ടികളിലും, കൂടാതെ Fermanagh, Armagh, Tyrone, Down, Antrim, Derry കൌണ്ടികളിൽ, വെള്ളിയാഴ്ച രാത്രി മുതലും മുന്നറിയിപ്പുകൾ പ്രാബല്യത്തിലാകും.
ഓറഞ്ച് കാറ്റ് മുന്നറിയിപ്പ് വെള്ളിയാഴ്ച രാത്രി 10 മണി മുതൽ പ്രാബല്യത്തിൽ ആയിരിക്കും, ശനിയാഴ്ച രാവിലെ 9 മണി വരെ തുടരും. കൂടാതെ ഓറഞ്ച് കാറ്റ് മുന്നറിയിപ്പ് ശനിയാഴ്ച Wicklow, Wexford, Waterford ജില്ലകളിൽ, രാത്രി 12 മണി മുതൽ രാവിലെ 9 മണി വരെ പ്രാബല്യത്തിൽ വരും.