അയര്‍ലണ്ടില്‍ ഈ വർഷം ഇലക്ട്രിക് കാർ വിൽപ്പനയിൽ 25% കുറവ് : CSO

Central Statistics Office (CSO) ന്‍റെ പുതിയ കണക്കുകള്‍ പ്രകാരം 2023-ലെ അതേ കാലയളവിനേക്കാൾ ഈ വർഷം ആദ്യ 11 മാസങ്ങളിൽ പുതിയ ഇലക്ട്രിക് കാറുകൾക്ക് ലഭിച്ച ലൈസൻസിൽ 25% കുറവ് രേഖപെടുത്തി. കഴിഞ്ഞ കുറേ മാസങ്ങളായി ഈ ട്രെൻഡ് തുടരുകയും ചെയ്യുന്നു.

ഈ വർഷം ലൈസൻസ് ലഭിച്ച പുതിയ കാറുകളിൽ 15% ഇലക്ട്രിക് ആയിരുന്നു, എന്നാൽ കഴിഞ്ഞ വർഷം ഇത് 19% ആയിരുന്നു. ഇതോടെ, ഇലക്ട്രിക് കാറുകളുടെ എണ്ണം 16,786-ആയാണ് കുറഞ്ഞത്, കഴിഞ്ഞ വർഷം ഇത് 22,249  ആയിരുന്നു, CSO അറിയിച്ചു

എന്നാല്‍ പെട്രോൾ & ഇലക്ട്രിക് ഹൈബ്രിഡ് വാഹനങ്ങളുടെ രെജിസ്ട്രേഷന്‍ വളർച്ച കൂടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. 2023-ലെ ആദ്യ 11 മാസങ്ങളിൽ 17,943 ഉണ്ടായിരുന്ന ഈ വാഹനങ്ങളുടെ എണ്ണം 2024-ലെ അതേ കാലയളവിൽ 32% വർദ്ധിച്ച് 23,752 ആയി ഉയർന്നിരിക്കുന്നു.

2024-ലെ ആദ്യ 11 മാസങ്ങളിൽ 36,208 പുതിയ കാറുകൾ പെട്രോൾ ആയിരുന്നു, 2023-ലെ അതേ കാലയളവിൽ ഇത് 38,373 ആയിരുന്നു. ഇത് 6% കുറവ് രേഖപ്പെടുത്തിയിരിക്കുന്നു.

2023-നും 2024-നും അതേ 11 മാസങ്ങളുടെ താരതമ്യത്തിൽ, പുതിയ ഡീസൽ കാറുകളുടെ ലൈസൻസിംഗ് 3% വർധിച്ചു. 25,724-യിൽ നിന്ന് 26,562-ആയി ഇത് ഉയർന്നു.

ഈ വർഷം ഇതുവരെ കാർ വിൽപ്പന 1% കുറഞ്ഞു, 2023-ൽ അതേ സമയത്ത് 116,360-ൽ നിന്ന് 115,639-ആയി താഴ്ന്നു.

CSO കണക്കുകള്‍ പ്രകാരം, 2024-ലെ ആദ്യ 11 മാസങ്ങളിൽ ഉപയോഗിച്ച പ്രൈവറ്റ് കാറുകളുടെ മൊത്തം ലൈസൻസിംഗ് 2023-ൽ അതേ കാലയളവിൽ നിന്നുള്ള 25% വർദ്ധനവോടെ 46,570-ൽ നിന്ന് 58,132-ആയി ഉയർന്നു .

നവംബർ 2024-ൽ പുതിയ പ്രൈവറ്റ് കാറുകളില്‍ ഏറ്റവും കൂടുതൽ ലൈസൻസ്സ് ലഭിച്ച ബ്രാൻഡ് ടൊയോട്ട ആയിരുന്നു,  വോൾക്‌സവാഗൻ, സ്കോഡ, ടെസ്‌ലയും ബി.എം.ഡബ്ല്യൂ.യും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ എത്തി.

ഈ അഞ്ച് ബ്രാൻഡുകൾ സംയുക്തമായി നവംബറിൽ ലൈസൻസ് ലഭിച്ച എല്ലാ പുതിയ പ്രൈവറ്റ് കാറുകളുടെ 44% പ്രതിനിധീകരിക്കുന്നതായി CSO കണക്കുകള്‍ സൂചിപ്പിക്കുന്നു.

നവംബർ 2024-ൽ പുതിയ ഇലക്ട്രിക് കാറുകളിൽ ഏറ്റവും ജനപ്രിയമായ ബ്രാൻഡ് ടെസ്ല മോഡൽ 3 ആയിരുന്നു. തുടര്‍ന്ന് ടെസ്ല മോഡൽ Y ഉം നിസ്സാൻ ലീഫ് ഉം വരുന്നു.

Share this news

Leave a Reply

%d bloggers like this: