ലോക കപ്പ് യോഗ്യതാ മൽസരങ്ങള്‍ക്ക് തുടക്കമിടാൻ അയർലണ്ട് – ആദ്യ മൽസരം ഹംഗറി ക്കെതിരെ

അയർലണ്ട് ഫുട്‌ബോൾ ടീംന്‍റെ 2026 ലോകകപ്പ് യോഗ്യതയ്ക്കുള്ള മൽസരങ്ങള്‍ക്ക് അടുത്ത വർഷം സെപ്റ്റംബറിൽ തുടക്കം കുറിക്കും. അയർലണ്ടിൽ വച്ചു ഹംഗറിക്കെതിരെ നടക്കുന്ന ആദ്യ മൽസരത്തോടെയാണ് യോഗ്യതാ റൌണ്ട് മൽസരങ്ങൾ ആരംഭിക്കുക.

സെപ്റ്റംബർ 6 ന് Aviva സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 നാണു മൽസരം.  അതിനുശേഷം ഐറിഷ് ടീം അർമേനിയയിലേക്ക് പുറപ്പെടും. അർമേനിയക്ക് എതിരായ മൽസരം സെപ്റ്റംബർ 9 നു ഐറിഷ് സമയം വൈകീട്ട് 5 മണിക്ക് നടക്കും.

സെപ്റ്റംബർ മുതൽ നവംബർ വരെ നടക്കുന്ന നാലു ടീമുകളടങ്ങിയ ഗ്രൂപ്പ് ഘട്ടത്തിൽ, ഓരോ ടീമിനെതിരായും രണ്ട് മത്സരങ്ങൾ നടക്കും.

ഓക്‌ടോബർ മാസത്തിൽ അയർലണ്ട്, ടോപ്പ് സീഡ് പോർച്ചുഗൽ അല്ലെങ്കിൽ ഡെൻമാർക്കിനെതിരായുള്ള മൽസരത്തിനായി പുറപ്പെടും. പിന്നീട്, അവർ അർമെനിയയെ നാട്ടിൽ വച്ച് നേരിടാൻ ഡബ്ലിനിലേക്ക് തിരിച്ചെത്തും.

നവംബർ മാസം അയർലണ്ട് ടീമിന് നിർണായകമാണ്. ഐറിഷ് ടീം ടോപ്പ് സീഡ് (Portugal/Denmark) ടീമിനെതിരെ ഡബ്ലിനിൽ ഏറ്റ് മുട്ടും, പിന്നീട്  ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മൽസരത്തിനായി ഹംഗറിയിലേക്ക് യാത്ര തിരിക്കും.

2026 ലെ ലോകകപ്പ് ഫൂട്ബാൾ യു.എസ്., കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുകതമായാണ് നടത്തുന്നത്. 2002-ലെ ജപ്പാൻ-കൊറിയ ലോകകപ്പിനുശേഷം, അയർലണ്ട് ലോകകപ്പിൽ തിരിച്ചെത്താനുള്ള ശ്രമം ശക്തമായി തുടരുകയാണ്.

Share this news

Leave a Reply