പ്രമുഖ എയർലൈൻ കമ്പനി Ryanair അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മര്‍ 2025 സെയിൽ പ്രഖ്യാപിച്ചു: 10 മില്ല്യന്‍ ടിക്കറ്റുകള്‍ ആണ് €29.99 മുതൽ ആരംഭിക്കുന്ന വിലക്ക് ലഭ്യമാക്കുന്നത്.
Ryanair അറിയിച്ചതനുസരിച്ച്, മേഡിറ്ററേനിയൻ ഹോട്സ്പോട്സ്, സണ്‍ ഷൈന്‍ ദ്വീപുകൾ, നഗരങ്ങള്‍ എന്നിവയെല്ലാം ഈ ഓഫെറിന്റെ ഭാഗമായി യാത്ര ചെയ്യാം. ക്രൊയേഷ്യ, ലാൻസറോട്ട്, ഇബിസ, മലാഗ, സിസിലി, ടിനറിഫ് തുടങ്ങിയ ഹോളിഡേ ഡെസ്റ്റിനേഷനുകളും ആംസ്റ്റർഡാം, വെനീസ്, റോം, മാഡ്രിഡ്, മിലാൻ, സ്റ്റോക്ക്ഹോം തുടങ്ങിയ നഗരങ്ങളും ഈ ഓഫറിലുണ്ട്.
പുതുവത്സരത്തോടെ ടിക്കറ്റ് നിരക്കുകൾ ഉയരാനിടയുള്ളതിനാൽ യാത്ര പ്ലാൻ ചെയ്യുന്നവർ ഉടൻ ബുക്ക് ചെയ്യണമെന്ന് റയാന് എയര്‍ അറിയിച്ചു.