കൗണ്ടി വിക്ക്ലോയിൽ ഇന്റർനാഷണൽ എയർപോർട്ടിന് സാധ്യത; സ്ഥലമേറ്റെടുക്കൽ ആരംഭിച്ചെന്ന് റിപ്പോർട്ട്

അയര്‍ലണ്ടില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളം കൂടി വരാന്‍ സാധ്യത. കൗണ്ടി വിക്ക്‌ലോയിലെ Arklow-യ്ക്ക് സമീപം പുതിയ വിമാനത്താവളം നിര്‍മ്മിക്കാനായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മിഡില്‍ ഈസ്റ്റ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കണ്‍സോര്‍ഷ്യം ഇതുമായി ബന്ധപ്പെട്ട പദ്ധതികളുമായി മുന്നോട്ട് പോകുകയാണെന്നും ‘ദി ബിസിനസ് പോസ്റ്റ്’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദേശത്തെ കുടുംബങ്ങള്‍, കര്‍ഷകര്‍ എന്നിവരുമായി ചര്‍ച്ച നടത്തി 600 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്. കുറഞ്ഞത് 800 ഏക്കറെങ്കിലും വിമാനത്താവളം നിര്‍മ്മാണത്തിനായി വേണ്ടിവരുമെന്നും, എങ്കിലും … Read more

അബുദാബി എയർപോർട്ട് പേരുമാറ്റുന്നു; ഇനി അറിയപ്പെടുക ഈ പേരിൽ…

യുഎഇയിലെ പ്രശസ്തമായ അബുദാബി എയര്‍പോര്‍ട്ട് പേരുമാറ്റത്തിന് തയ്യാറെടുക്കുന്നു. 2024 ഫെബ്രുവരി 9 മുതല്‍ നിലവിലെ പേരായ അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് പകരം, സയീദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നാകും ഇത് അറിയപ്പെടുക. എത്തിഹാദ് എയര്‍ലൈന്‍സിന്റെ ആസ്ഥാനവുമാണ് അബുദാബി എയര്‍പോര്‍ട്ട്. യുഎഇ രാജ്യത്തിന്റെ സ്ഥാപകനായ സയീദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പേരിലാണ് എയര്‍പോര്‍ട്ട് ഇനിമുതല്‍ അറിയപ്പെടുക. നിലവിലെ യുഎഇ പ്രസിഡന്റായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. അതേസമയം എയര്‍പോര്‍ട്ടില്‍ കൂടുതല്‍ സൗകര്യങ്ങളോടെയുള്ള ടെര്‍മിനല്‍ … Read more

ദൂരം കുറവുള്ള വിദേശയാത്രകൾ നടത്തുന്നവർ രണ്ടര മണിക്കൂർ മുമ്പ് മാത്രം എയർപോർട്ടിൽ എത്തിയാൽ മതിയെന്ന് DAA

ദൂരം കുറവുള്ള വിദേശയാത്രയ്ക്കായി ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ എത്തുന്നവര്‍ വിമാനം പുറപ്പെടുന്നതിന് രണ്ടര മണിക്കൂര്‍ മുമ്പായി എയര്‍പോര്‍ട്ടിലെത്തിയാല്‍ മതിയെന്ന് Dublin Airport Authority (DAA). നേരത്തെ മൂന്നര മണിക്കൂര്‍ മുമ്പ് എത്തണമെന്നായിരുന്നു നിര്‍ദ്ദേശം. സെക്യൂരിറ്റി ജീവനക്കാരുടെ കുറവ് കാരണം എര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട സാഹചര്യമാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി നിലനില്‍ക്കുന്നത്. ഒരാഴ്ച മുന്നേ ഒന്നാം ടെര്‍മിനലിന് പുറത്തേയ്ക്ക് പോലും ക്യൂ നീണ്ടിരുന്നു. എന്നാല്‍ സ്ഥിതി നിയന്ത്രവിധേയമായി വരുന്നതിന്റെ സൂചനയായാണ് എയര്‍പോര്‍ട്ടില്‍ എത്തേണ്ട സമയത്തില്‍ അധികൃതര്‍ കുറവ് … Read more

വിദേശത്ത് നിന്നും ഇന്ത്യയിൽ എത്തുന്നവർ പൂർണമായും വാക്‌സിനേറ്റഡ് ആണെങ്കിൽ ഇനിമുതൽ RTPCR ടെസ്റ്റ് ചെയ്യേണ്ടതില്ല

വിദേശത്ത് നിന്നും ഇന്ത്യയിലേയ്ക്ക് വരുന്നവര്‍ക്ക് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. ഇനിമുതല്‍ വിദേശത്ത് നിന്നും എത്തുന്നവര്‍ മുഴുവനായും വാക്‌സിനേറ്റ് ചെയ്യപ്പെട്ടവരാണെങ്കില്‍ യാത്രയ്ക്ക് മുമ്പ് RTPCR ടെസ്റ്റ് ചെയ്യേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പകരം പ്രൈമറി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി അപ്ലോഡ് ചെയ്താല്‍ മതിയാകും. ഈ നിയന്ത്രണം ഫെബ്രുവരി 14 മുതല്‍ നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നേരത്തെ പല രാജ്യങ്ങളിലെയും RTPCR ടെസ്റ്റ് നിരക്ക് വളരെകൂടുതലായതിനാല്‍ ഇടയ്ക്കിടെ ഇന്ത്യയിലെത്തുന്ന പ്രവാസികള്‍ക്ക് അതൊരു ഭീമമായ ചെലവായി മാറിയിരുന്നു. ഏഴ് ദിവസമോ … Read more