അവധി ദിവസങ്ങളിൽ വാങ്ങുന്ന ഭക്ഷണത്തിന്റെ 50 ശതമാനവും പാഴാകുന്നതായി പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. 37 ശതമാനം ആളുകള്‍ക്ക് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വേണ്ടി അധികം ഭക്ഷണം ഒരുക്കണമെന്ന സമ്മർദ്ദം അനുഭവപ്പെടുന്നുവെന്ന് പഠനം പറയുന്നു.
മാര്‍ക്കറ്റ് പ്ലേസ് ആപ്പ് ആയ Too Good To Go, നടത്തിയ ഒരു പഠനത്തിൽ, 25 ശതമാനം ഐറിഷ് ഉപഭോക്താക്കൾ ക്രിസ്മസ് സീസണിൽ ബ്രെഡ് പാഴാക്കുന്നു. അതേസമയം, 23 ശതമാനം ആളുകൾ ക്രാൻബെറി സോസ്, ബ്രാൻഡി ബട്ടർ പോലുള്ള സീസണൽ സോസുകൾ പാഴാക്കുന്നു.
ഒരു മുഴുവൻ പ്ലേറ്റ് ഭക്ഷണം പാഴാക്കുന്നവരിൽ 25% ആളുകൾ ഉൾപ്പെടുന്നു, അതേസമയം 18% പേർ രണ്ടോ അതിലധികമോ പ്ലേറ്റുകൾ പാഴാക്കുന്നു.
8 ശതമാനം പേര് വലിയ തോതില്‍ ബ്രസ്സൽസ് സ്പ്രൗട്ട്സ് പാഴാക്കുന്നു. കാരറ്റുകളും ഉരുളക്കിഴങ്ങുകളും 16 ശതമാനം പേര് മിതമായ തോതിൽ പാഴാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു
ഈ അവധിക്കാലത്ത്, ഒരു പാട് നല്ല ഭക്ഷണങ്ങള്‍ അനാവശ്യമായി പാഴക്കപെടുന്നുണ്ടെന്ന് Too Good To Go പറഞ്ഞു.
ഉത്സവകാലം എല്ലാവർക്കും സന്തോഷം തരുന്നതാണ്, പക്ഷേ ഭക്ഷണം പാഴാക്കുന്നത് നമ്മുടെ ഭൂമിയ്ക്ക് വലിയ ദോഷം ഉണ്ടാക്കും എന്നത് ഓര്‍ക്കണം എന്ന്, Too Good To Go-യുടെ Ireland സെയിൽസ് മാനേജർ മേക്കീല ഓ’ലീറി പറഞ്ഞു: