2024-ൽ അയര്‍ലന്‍ഡിലെ ഭവന നിര്‍മാണത്തില്‍ 6.7 ശതമാനം ഇടിവ് രേഖപെടുത്തിയതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ന്‍റെ പുതിയ കണക്കുകള്‍ കാണിക്കുന്നു. 2024-ൽ ആകെ 30,330 വീടുകൾ ആണ് നിർമ്മാണം പൂർത്തിയാക്കിയത്, ഇത് 2023-നെ അപേക്ഷിച്ച് 6.7 ശതമാനത്തിന്റെ കുറവാണ്.
CSO പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024-ൽ 8,763 അപ്പാർട്ട്മെന്റുകൾ ആണ്പൂ ർത്തിയാക്കിയത് , 2023-നെ അപേക്ഷിച്ച് 24.1 ശതമാനം കുറവാണ് ഇത്. അതേസമയം, 16,200 സ്കീം വീടുകൾ 2024-ൽ പൂർത്തിയായി, 2023-ല്‍ നിന്ന്‍ 4.6 ശതമാനം വർധനയാണിത്. 5,367 സിംഗിൾ വീടുകൾ പൂർത്തിയായതും 2023-ൽ നിന്ന് ഇത് 2.2 ശതമാനം കുറവാണ്.
2024-ൽ നിർമിതമായ വീടുകളിൽ 53.4 ശതമാനം സ്കീം വീടുകളും, 28.9 ശതമാനം അപ്പാർട്ട്മെന്റുകളും, 17.7 ശതമാനം സിംഗിൾ വീടുകളുമാണ്.
ഡബ്ലിൻ,കിൽഡെയർ, ലൗത്ത്, മീത്ത്, വിക്ലോ എന്നിവ ഉൾപ്പെടുന്ന മിഡ്-ഈസ്റ്റിലാണ് പകുതിയിലധികം പുതിയ നിർമ്മാണങ്ങൾ നടന്നത് എന്ന് CSO റിപ്പോര്‍ട്ടില്‍ പറയുന്നു.
2024-ൽ “ഹൗസിംഗ് ഫോർ ഓൾ” പദ്ധതിയിൽ 33,000 വീടുകൾ നിർമ്മിക്കുമെന്ന് മുൻ ഭവന വകുപ്പ് മന്ത്രി ഡാരക് ഒ’ബ്രൈൻ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹം 30,000 മുതൽ 40,000 വരെ വീടുകൾ നിർമ്മിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ 30,330 വീടുകൾ മാത്രമേ നിര്‍മാണം പൂര്‍ത്തീകരിക്കാനായിള്ളൂ.
2024-ൽ ഏറ്റവും കൂടുതൽ വീടുകൾ ഡബ്ലിനിലെ ഡൊനഗ്‌മീഡിൽ പൂർത്തിയാക്കപ്പെട്ടു. നിർമ്മാണം പൂർത്തിയായ 1,178 വീടുകളില്‍ 500-ലധികം 2024-ലെ അവസാന മൂന്ന് മാസങ്ങളിൽ പൂർത്തിയായതായിരുന്നു.
2024-ൽ രാജ്യത്ത് ആകെ 8,763 അപ്പാർട്ട്മെന്റുകൾ പൂർത്തിയാക്കി, ഇത് മൊത്തം നിർമാണങ്ങളുടെ 28 ശതമാനമാണ്. ഡബ്ലിനിൽ മാത്രം 6,574 അപ്പാർട്ട്മെന്റുകൾ പൂർത്തിയാക്കി, ഇത് ഡബ്ലിനിലെ നിർമാണങ്ങളുടെ 60 ശതമാനവും, രാജ്യത്തെ മൊത്തം അപ്പാർട്ട്മെന്റുകളുടെ 75 ശതമാനവും അടങ്ങുന്നതായി CSO റിപ്പോര്‍ട്ട് പറയുന്നു.