സെന്റ് ബ്രിജിഡ് ബാങ്ക് അവധി; യാത്രക്കാർക്ക് ഡബ്ലിൻ വിമാനത്താവളത്തിന്റെ നിർദേശങ്ങൾ

സെന്റ് ബ്രിജിഡ് ബാങ്ക് അവധി ദിനവുമായി ബന്ധപ്പെട്ട്, വരുന്ന വാരാന്ത്യത്തിൽ ഡബ്ലിൻ വിമാനത്താവളത്തിൽ തിരക്കേറുമെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട്  യാത്രകാര്‍ക്ക് മുന്നറിയിപ്പ് നൽകി.

ബാങ്ക് അവധി ദിനത്തോടനുബന്ധിച്ച് ഡബ്ലിൻ വിമാനത്താവളത്തിലൂടെ ഏകദേശം 3,40,000 യാത്രക്കാര്‍ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുന്നോടിയായി, യാത്രാസൗകര്യം സുഗമമാക്കുന്നതിനുള്ള നിർദേശങ്ങൾ വിമാനത്താവളം പുറപ്പെടുവിച്ചിട്ടുണ്ട്.

വര്‍ഷത്തിലെ ആദ്യ വാരാന്ത്യ ബാങ്ക് അവധി ആയതിനാല്‍ ആയിരക്കണക്കിന് വിനോദസഞ്ചാരികളും ഇംഗ്ലണ്ട് റഗ്ബി ആരാധകരും ഡബ്ലിനിലെത്തും.വെള്ളി മുതൽ തിങ്കൾവരെയാണ് അവധി ദിനങ്ങള്‍.

വിമാനത്താവളത്തിലെ തിരക്ക് കണക്കിലെടുത്ത്, ചെറുദൂര (short-haul) വിമാനങ്ങൾ ഉപയോഗിക്കുന്നവർ യാത്രയ്‌ക്ക് കുറഞ്ഞത് രണ്ട് മണിക്കൂർ മുൻപും ദീർഘദൂര (long-haul) യാത്രക്കാർ മൂന്നു മണിക്കൂർ മുൻപും വിമാനത്താവളത്തിലെത്തണമെന്ന് അധികൃതർ അറിയിച്ചു.

സുരക്ഷാ കാരണങ്ങളാല്‍ ഹാന്‍ഡ്‌ ബാഗില്‍ കൊണ്ടുപോകുന്ന എല്ലാ ദ്രാവകങ്ങളും 100ml അല്ലെങ്കിൽ അതിൽ താഴെയായിരിക്കണം. ഇവ സുതാര്യമായ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിക്കണം. യാത്രക്കാര്‍ വിമാനത്താവളത്തിലെത്താനും മടങ്ങാനും വേണ്ടിയുള്ള യാത്രാപദ്ധതി മുൻകൂട്ടി തയ്യാറാക്കുക. കാര്‍ പാര്‍ക്കിംഗിനു മുൻകൂട്ടി ഓൺലൈൻ ബുക്ക് ചെയ്യുന്നതിലൂടെ പാർക്കിംഗ് സൗകര്യം മികച്ച നിരക്കില്‍ ഉറപ്പാക്കാം, എന്നിവയാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ പ്രധാന നിര്‍ദേശങ്ങള്‍.

യാത്രാ സുരക്ഷയും ആൾക്കൂട്ട നിയന്ത്രണവും ഉറപ്പാക്കുന്നതിനായി അധികൃതർ ഈ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: