കാർലോയിൽ വാഹനാപകടം: രണ്ട് ഇന്ത്യന്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം, രണ്ട് പേർ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ

കാർലോയിലെ ലെയ്ഗ്, രതോയിൽ വെള്ളിയാഴ്ച്ച പുലർച്ചെ 1.15 മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ  ഇന്ത്യക്കാരായ രണ്ട് യുവാക്കൾ മരിച്ചു, വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റൊരു യുവാവിനെയും യുവതിയെയും  ഗുരുതരമായ പരിക്കുകളോടെ സെന്റ്‌. ലൂക്ക് ജനറൽ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദ് സ്വദേശികളായ സുരേഷ് ചെറുകുരി, ചിറ്റൂരി ഭാർഗവ് എന്നിവരാണ് മരിച്ചത്.

ഇന്ത്യക്കാരായ നാലുപേരും ഇരുപതിനോടടുത്തു പ്രായമുള്ളവര്‍ ആണ്, ഇവര്‍ കാര്‍ലോ സൌത്ത് ഈസ്റ്റ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന്  ബിരുദ പഠനം കഴിഞ്ഞവര്‍ ആണെന്നാണ് റിപ്പോര്‍ട്ട്‌.

ഇന്നലെ രാത്രി ഇവർ മൗണ്ട് ലെൻസ്റ്റര്‍ സന്ദര്‍ശിച്ച് തിരികെ കാർലോ ടൗണിലേക്ക് വരുമ്പോള്‍  ഇവര്‍ യാത്ര ചെയ്തിരുന്ന ഔഡി A6 കാര്‍  ഒരു മരത്തില്‍ ഇടിച്ചാണ്  അപകടം സംഭവിച്ചത്.

റോഡിലെ ഫോറന്‍സിക്‌ പരിശോധനയ്ക്കായി N80 പൂര്‍ണമായും ഗാര്‍ഡ അടച്ചു.

അപകടത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭ്യമായവര്‍ ക്യാമറ ഫുട്ടേജ് (ഡാഷ്-ക്യാം ഉൾപ്പെടെ), കാർലോ ഗാർഡാ സ്റ്റേഷനുമായോ  059 913 6620, ഗാർഡാ കോണ്‍ഫിഡന്‍ഷ്യല്‍  ലൈനിലോ 1800 666 111, അല്ലെങ്കിൽ ഏതെങ്കിലും ഗാർഡാ സ്റ്റേഷനിലോ ബന്ധപ്പെടാന്‍ ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

Share this news

Leave a Reply

%d bloggers like this: