ജനുവരിയില്‍ രാജ്യത്തെ ആശുപത്രികളിൽ ഏറ്റവും കൂടുതല്‍ രോഗികള്‍ ട്രോളികളില്‍ ചികിത്സ തേടി റെക്കോര്‍ഡ് ഇട്ടതായി ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷന്‍റെ റിപ്പോര്‍ട്ട്.
INMO നൽകിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ മാസം 13,972 രോഗികളാണ് ആശുപത്രികളിൽ കിടക്ക കിട്ടാതെ ട്രോളികളില്‍ ചികിത്സിക്കപ്പെട്ടത്.
ജനുവരിയിൽ ഏറ്റവും തിരക്കുള്ള ആശുപത്രി ലിമറിക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലായിരുന്നു, 2,234 രോഗികൾ ട്രോളികളിൽ കഴിയുകയായിരുന്നു.
INMO-യുടെ ട്രോളി കണക്കുകൾ പ്രകാരം, കൊർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 1,573 രോഗികളും, ഗാൽവേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 1,388 രോഗികളും കിടക്ക കിട്ടാതെ ട്രോളികളിൽ ചികിത്സ തേടേണ്ടി വന്നു.
കഴിഞ്ഞ ആഴ്ച ട്രോളികളില്‍ ചികിത്സിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ്. ഇപ്പോൾ നാം വീണ്ടും ഒരു ബാങ്ക് ഹോളിഡേ വിക്കെൻഡിൽ എത്തിച്ചേർന്നിരിക്കുകയാണ്, എന്നാല്‍ തിരക്കു നിയന്ത്രിക്കുന്നതില്‍ HSE പരാജയപെട്ടിരിക്കുകയാണെന്ന് INMO ജനറൽ സെക്രട്ടറി Phil Ní Sheaghdha വിമര്‍ശിച്ചു.
ആരോഗ്യപരിരക്ഷാ മേഖലയിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാൻ കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് അംഗീകാരിക്കുന്നു എന്നും, അത് മെച്ചപെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഒരു പ്രസ്താവനയില്‍ HSE അറിയിച്ചു.