അയോവിൻ കൊടുങ്കാറ്റിനു ശേഷം ഏകദേശം 56,000 ത്തോളം വീടുകളും സ്ഥാപനങ്ങളിലും ഇപ്പോഴും വൈദ്യുതി ഇല്ലാതെ തുടരുകയാണെന്ന് നാഷണൽ എമർജൻസി കോർഡിനേഷൻ ഗ്രൂപ്പ് (NECG) അറിയിച്ചു.
അതിനൊടൊപ്പം, 460-ഓളം ഉപഭോക്താക്കള്‍ക്ക് ഇനിയും കുടിവെള്ളം ലഭ്യമായിട്ടില്ല.
എമർജൻസി കോർഡിനേഷൻ ഗ്രൂപ്പ് ശനിയാഴ്ച വീണ്ടും യോഗം ചേർന്ന്, വൈദ്യുതി, വെള്ളം, ടെലികമ്മ്യൂണിക്കേഷനുകൾ, മറ്റു സേവനങ്ങൾ പുനസ്ഥാപിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും പിന്തുണയോടെ, ESB നെറ്റ് വര്‍ക്കുകൾ ലഭ്യമായ എല്ലാ സ്രോതസ്സുകളും ഉപയോഗിച്ച് വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
പോളണ്ട്, ഡെൻമാർക്ക് എന്നിവിടങ്ങളിൽ നിന്ന് EU മുഖാന്തിരം വലിയ ശേഷിയുള്ള നിരവധി ജനറേറ്ററുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇവ Uisce, Éireann, ടെലികമ്മ്യൂണിക്കേഷൻ ഓപ്പറേറ്റർമാര്‍ക്ക് വെള്ളം, ഫോൺ, ബ്രോഡ്ബാൻഡ് സേവനങ്ങൾ വീടുകളിലും സ്ഥാപനങ്ങളിലും പുനഃസ്ഥാപിക്കാൻ ഉപയോഗിക്കപ്പെടുന്നു.
ശുചീകരണവും പുനരുദ്ധാരണ പ്രവർത്തനങ്ങളിലും വലിയ പുരോഗതി വന്നിട്ടുണ്ട്, നിരവധി ഫിക്‌സഡ് സർവീസ്, ഓപ്പറേറ്റർ, നെറ്റ്‌വർക്ക് സേവനങ്ങള്‍ സാധാരണ നിലയില്‍ ആയിട്ടുണ്ട്.
NECG ഞായറാഴ്ച വീണ്ടും യോഗം ചേർന്ന്, ബന്ധപ്പെട്ട ഉപഗ്രൂപ്പുകളുമായി ചേര്‍ന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് അറിയിച്ചു.