അയര്‍ലണ്ടില്‍ പണപെരുപ്പം 1.5% വർദ്ധിച്ചു: CSO

CSO തയ്യാറാക്കിയ ഹാർമോണൈസ്ഡ് ഇൻഡക്സ് ഓഫ് കൺസ്യൂമർ പ്രൈസസ് (HICP)ന്റെ പുതിയ ഫ്ലാഷ് എസ്റ്റിമേറ്റ് പ്രകാരം അയര്‍ലണ്ടിലെ പണപെരുപ്പം ജനുവരി മാസം വരെയുള്ള 12 മാസത്തില്‍ 1.5 ശതമാനം വർദ്ധിച്ചതായി കണക്കാക്കപ്പെടുന്നു.

ഡിസംബർ മാസം വരെയുള്ള 12 മാസത്തെ അപേക്ഷിച്ച് 1 ശതമാനം വര്‍ധനവാണ് ഇത്.

CSO കണക്കുകൾ പ്രകാരം, ഈ മാസത്തിൽ എനർജി വില 2 ശതമാനം ഉയർന്നിട്ടുണ്ട്, എന്നാൽ കഴിഞ്ഞ വര്‍ഷത്തില്‍ 7 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഭക്ഷ്യവിലകൾ ഈ മാസം 1 ശതമാനത്തിന്‍റെ കുറവ് രേഖപെടുത്തി, എന്നാൽ വർഷാടിസ്ഥാനത്തിൽ 1.4 ശതമാനം വര്‍ധന രേഖപെടുത്തി.

ഗതാഗത ചെലവുകൾ ഈ മാസത്തിൽ 1.9 ശതമാനം കുറയുകയും, 2025 ജനുവരിവരെയുള്ള 12 മാസങ്ങളിൽ 4.4 ശതമാനം വർധിക്കുകയും ചെയ്തതായി CSO റിപ്പോർട്ട് പറയുന്നു.

Share this news

Leave a Reply

%d bloggers like this: