കെറിയിലെ വീട്ടിൽ പുരുഷന്‍റെയും സ്ത്രീയുടെയും പഴകിയ മൃതദേഹങ്ങൾ കണ്ടെത്തി

കൌണ്ടി കെറിയിലെ വീട്ടിൽ ഇന്ന് രാവിലെ രണ്ട് പേരുടെ പഴകിയ മൃതദേഹങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ഗാര്‍ഡ അന്വേഷണമാരംഭിച്ചു.

അമ്പത് വയസ്സിനു മുകളില്‍ പ്രായമുള്ള പുരുഷനെയും സ്ത്രീയെയും Glenbeigh ലെ  വീട്ടില്‍ നിന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രാഥമിക സൂചനകൾ അനുസരിച്ച്, രണ്ട് മൃതദേഹങ്ങള്‍ക്കും ഒരു വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് ഗാര്‍ഡ പറഞ്ഞു.

സംഭവസ്ഥലം സീല്‍ ചെയ്യുകയും, സ്റ്റേറ്റ് പാത്തോളജിസ്റ്റ് ഓഫീസിനെ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

മൃതദേഹങ്ങള്‍ പ്രാഥമിക സാങ്കേതിക പരിശോധനയ്ക്ക് ശേഷം, പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി മാറ്റുമെന്ന് ഗാര്‍ഡ അറിയിച്ചു.

 

Share this news

Leave a Reply

%d bloggers like this: