അയര്‍ലണ്ടിലെ ശിശു മരണ നിരക്ക് മറ്റു യൂറോപ്യൻ രാജ്യങ്ങളേക്കാൾ ഉയർന്നത്: റിപ്പോര്‍ട്ട്‌

അയര്‍ലണ്ടിലെ ശിശു മരണ നിരക്ക്, മറ്റു യൂറോപ്യൻ രാജ്യങ്ങളേക്കാൾ ഉയര്‍ന്നതാണെന്ന് 2025 ലെ ദേശീയ മരണ പീഡിയാട്രിക് രെജിസ്റ്റര്‍ (NPMR)ല്‍ ഇന്നു പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിൽ പറയുന്നു.

ഈ റിപ്പോർട്ട് 2019 മുതൽ 2023 വരെയുള്ള കാലയളവില്‍ മരിച്ച കുട്ടികളുടെയും   യുവാക്കളുടെയും ഡാറ്റ അടിസ്ഥാനമാക്കിയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

കണക്കുകള്‍ പ്രകാരം, അയര്‍ലണ്ടില്‍ 2022 -2023 കാലയളവില്‍ 18 വയസ്സിൽ താഴെയുള്ളവരുടെ ഇടയിൽ ആകെ 612 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഈ മരണങ്ങളിൽ 363 പേർ ഒരുവയസ്സിനുള്ളിലെ കുട്ടികളായിരുന്നു, അവയിൽ 272 പേർ 28 ദിവസത്തിനുള്ളില്‍ പ്രായമുള്ള കുട്ടികളാണ്.

അയര്‍ലണ്ടിലെ ശിശു മരണ നിരക്ക്, 2022-2023 കാലയളവിൽ 1,000 ജനനങ്ങളിൽ 1 വയസ്സിനുള്ളിൽ മരിക്കുന്ന കുട്ടികളുടെ എണ്ണം എടുത്ത് നോക്കുമ്പോള്‍  അത് 3.2 ആയിരുന്നു. ഇത് നിരവധി യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഉയര്‍ന്നതാണ്. കൂടാതെ യൂറോപ്യൻ യൂണിയന്‍റെ ശരാശരിയായ 3.4 മരണങ്ങളോട് അടുത്താണ് നില്‍ക്കുന്നത്.

ശിശു മരണത്തിന്  മുഖ്യ കാരണങ്ങളായ ജനിറ്റിക് രോഗങ്ങൾ, നാഡിവ്യൂഹ രോഗങ്ങൾ എന്നിവ മൂലമുണ്ടാകുന്ന മരണനിരക്ക് കുറഞ്ഞിട്ടും ശിശു മരണങ്ങളില്‍ കുറവ് വന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്‌ ചൂണ്ടി കാട്ടുന്നു.

ഈ റിപ്പോർട്ട് നാഷണൽ ഓഫീസ് ഓഫ് ക്ലിനിക്കൽ ഓഡിറ്റ് (NOCA) ആണ് പ്രസിദ്ധീകരിച്ചത്. പെട്ടെന്നുള്ള ശിശു മരണങ്ങള്‍ പരിശോധിക്കാനും  അപകടസാധ്യതയുള്ള ഗ്രൂപ്പുകൾ തിരിച്ചറിഞ്ഞ്, ആവശ്യമായ മുൻകരുതലുകള്‍ നടപ്പിലാക്കാനും എച്ച്‌എസ്ഇക്ക് പിന്തുണ നല്‍കുമെന്ന് NOCA  അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: