വെസ്റ്റ് ഡബ്ലിനിലെ പ്രധാന മയക്കുമരുന്ന് വിതരണ ശൃംഖലയെ തകര്‍ത്ത് നടത്തിയ ഓപ്പറേഷനില്‍ ഗാര്‍ഡ, ലീഷില്‍ €14.1 മില്ല്യണ്‍ മൂല്യമുള്ള കൊക്കെയ്ന്‍ പിടിച്ചെടുത്തു. ഡബ്ലിൻ ക്രൈം റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയില്‍, മൗണ്ട്മെല്ലിക്കിലെ ഒരു വ്യാപാര സ്ഥാപനത്തിൽ നിന്നും 182 കിലോഗ്രാം കൊക്കെയ്ൻ ആണ് പിടിച്ചെടുത്തത്.
തുടർന്ന് നടത്തിയ പരിശോധനകളിൽ, പിടിച്ചെടുത്ത കാറിൽ ഒളിപ്പിച്ചിരുന്ന മറ്റൊരു 17 കിലോ കൊക്കെയ്ൻ കൂടി കണ്ടെത്തി. നാല് കിലോ കാനബിസ് ഹർബ് കൂടി മറ്റൊരു സ്ഥലത്ത് നിന്നും പിടിച്ചെടുത്തു
പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ മൊത്തം മൂല്യം 14.1 മില്ല്യണ്‍ യൂറോയിലധികമാണെന്ന് ഗാർഡാ വ്യക്തമാക്കി. ഓപ്പറേഷന്‍റെ ഭാഗമായി നിരവധി കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.
ഡ്രഗ്‌സ് ട്രാഫിക്കിംഗ് ആക്ടിന്റെ സെക്ഷൻ 2 പ്രകാരം മൂന്ന് ആളുകളെ അറസ്റ്റുചെയ്തു, ചോദ്യം ചെയ്തു വരുകയാണ്.
ഓപ്പറേഷൻ വെസ്റ്റ് ഡബ്ലിനിലെ കൊക്കെയ്ന്‍, ക്രാക്ക് കൊക്കെയ്ന്‍ പ്രധാന വിതരണ ശൃംഖല തകർത്തതായി ഡബ്ലിൻ മെെട്രോപൊളിറ്റൻ മേഖല അസിസ്റ്റന്റ് കമ്മിഷണർ പോൾ ക്ലിയറി പറഞ്ഞു. കൂടാതെ ഇത് ഓര്‍ഗനൈസ്ഡ് ക്രിമിനൽ ഗ്രൂപ്പിന് നേരിട്ട മറ്റൊരു കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.