ഡബ്ലിനിൽ കുറഞ്ഞ വാടക നൽകി താമസിക്കാവുന്ന 145 അപ്പാർട്ട്മെന്റുകൾ നിർമ്മിക്കാൻ പദ്ധതി

വടക്കന്‍ ഡബ്ലിനിലെ Cabra-യില്‍ കുറഞ്ഞ വാടകനിരക്കുള്ള 145 റെന്റല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനം. Dublin City Council, Clúid Housing എന്നിവര്‍ സംയുക്തമായാണ് ജനോപകാരപ്രദമായ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് പുറമെ കാര്‍, സൈക്കിള്‍ പാര്‍ക്കിങ്ങുകളും ഇവിടെ നിര്‍മ്മിക്കുന്നുണ്ട്. കുട്ടികള്‍ക്കായി ക്രഷും നിര്‍മ്മിക്കും.

പദ്ധതിയുടെ വിശദാംശങ്ങള്‍ നാട്ടുകാരെ അറിയിക്കുന്നതിനായി മാര്‍ച്ച് 13 വ്യാഴാഴ്ച ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ പൊതുപരിപാടി തയ്യാറാക്കിയിട്ടുണ്ട്. വൈകിട്ട് 5 മണി മുതല്‍ 7 മണി വരെ John Paul II Park (The Bogies)-ലുള്ള Cabra Parkside Community Sports Centre-ലാണ് പരിപാടി നടക്കുക. നാട്ടുകാര്‍ക്ക് നിര്‍മ്മാണത്തെപ്പറ്റി ആശങ്കകള്‍ അറിയിക്കാനും ഇവിടെ സൗകര്യമുണ്ടാകും.

Share this news

Leave a Reply

%d bloggers like this: