ഡബ്ലിനിലും കമ്മ്യൂട്ടർ പ്രദേശത്തും റെയിൽവേ ടിക്കറ്റ് നിരക്കുകളിൽ തിങ്കളാഴ്ച മുതൽ പ്രധാന മാറ്റങ്ങൾ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

ഡബ്ലിനും, സമീപപ്രദേശത്തുമുള്ള റെയില്‍വേ ടിക്കറ്റ് നിരക്കുകളില്‍ മാറ്റം വരുത്തി Irish Rail. പുതിയ ‘Dublin Commuter Zone’-ന്റെ ഭാഗമായുള്ള പുതുക്കിയ നിരക്കുകള്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും.

നാല് സോണുകളാക്കിയാണ് ‘Dublin Commuter Zone’ -നെ തിരിച്ചിരിക്കുന്നത്. ഡബ്ലിന്റെ 50 കി.മീ പരിധിയിലുള്ളവര്‍ക്ക് തിങ്കളാഴ്ച മുതല്‍ Leal card ഉപയോഗിച്ച് ടിക്കറ്റിന് പണം നല്‍കാം.

സെന്‍ട്രല്‍ സിറ്റിയും, പ്രാന്തപ്രദേശങ്ങളും അടങ്ങുന്നതാണ് Dublin city zone 1. വടക്ക് വശത്ത് ഡബ്ലിന്‍ എയര്‍പോര്‍ട്ടിനപ്പുറം Rush, Donabate വരെ നീളുന്ന ഈ സോണിന്റെ തെക്ക് Co Wicklow-യിലെ Bray വരെയാണ് പരിധി.

സോണ്‍ 3, സോണ്‍ 4 എന്നിവയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്നും Irish Rail അറിയിച്ചിട്ടുണ്ട്. അതേസമയം സോണ്‍ 2-വില്‍ ചിലയിടത്ത് നിരക്ക് കുറയ്ക്കുകയും, മറ്റ് ചിലയിടത്ത് കൂട്ടുകയും ചെയ്യും.

Central Dublin – Balbriggan, Skerries, Kilcock, Sallins – Naas, Dublin – Greystones – Kilcoole റൂട്ടുകളില്‍ നിരക്ക് വര്‍ദ്ധിക്കും.

Dublin – Gormanstown, Drogheda, Laytown, Enfield, Newbridge, Kildare, Wicklow, Rathdrum റൂട്ടുകളില്‍ നിരക്ക് കുറയും.

മുതിര്‍ന്നവര്‍, ചെറുപ്പക്കാര്‍, വിദ്യാര്‍ത്ഥികള്‍, കുട്ടികള്‍ എന്നിവര്‍ക്കെല്ലാം നിരക്ക് മാറ്റം ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം Luas-ലും തിങ്കളാഴ്ച മുതല്‍ പല മാറ്റങ്ങളുണ്ട്. ക്രോസ് സിറ്റി യാത്രകളിലെ add-on ടിക്കറ്റുകള്‍ തിങ്കള്‍ മുതല്‍ സൗജന്യമായിരിക്കും (ഉദാ: Heuston-ല്‍ എത്തിയ ശേഷം Luas city centre സ്‌റ്റോപ്പുകളിലേയ്ക്ക് യാത്ര ചെയ്യുക). മുതിര്‍ന്നവര്‍, വിദ്യാര്‍ത്ഥികള്‍, കുട്ടികള്‍ എന്നിവര്‍ക്കുള്ള വീക്കിലി, മന്ത്‌ലി ടിക്കറ്റുകളും, Drogheda, Laytown, Gormanston, Newbridge, Kildare എന്നിവിടങ്ങളില്‍ നിന്നുള്ള off-peak fares-ഉം നിര്‍ത്തലാക്കും.

Share this news

Leave a Reply

%d bloggers like this: