അയർലണ്ടിൽ ക്രിസ്മസ്, ന്യൂ ഇയർ പ്രമാണിച്ച് കൂടുതൽ DART, Commuter ട്രെയിൻ സർവീസുകൾ

ക്രിസ്മസ്, ന്യൂ ഇയര്‍ സീസണുകള്‍ പ്രമാണിച്ച് അയര്‍ലണ്ടില്‍ രാത്രികളില്‍ അധിക DART (Dublin Area Rapid Transit), Commuter ട്രെയിന്‍ സര്‍വീസുകള്‍. സീസണ്‍ അവസാനിക്കും വരെ എല്ലാ ആഴ്ചയും വ്യാഴം മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ അധിക ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്നാണ് ഐറിഷ് റെയില്‍ അറിയിച്ചിരിക്കുന്നത്. ഈ സര്‍വീസുകളില്‍ സുരക്ഷയ്ക്കായി ഒരു ഉദ്യോഗസ്ഥനെയും നിയോഗിക്കും. എല്ലാ ഡാര്‍ട്ട് നെറ്റ്‌വര്‍ക്കിലും വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി സര്‍വീസുകളുണ്ടാകും. Maynooth, Dundalk, Kildare (Phoenix Park Tunnel വഴി) … Read more

അയർലണ്ടിൽ ഈ വാരാന്ത്യം ട്രെയിൻ ഗതാഗതം തടസപ്പെടും; വിശദാംശങ്ങൾ അറിയാം

അയര്‍ലണ്ടില്‍ റെയില്‍വേ അറ്റകുറ്റപ്പണികള്‍ നടക്കുന്നത് കാരണം ഈ വാരാന്ത്യം ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെടുമെന്ന് Irish Rail. എഞ്ചിനീയറിങ് ജോലികള്‍ നടക്കുന്നത് കാരണം ശനിയാഴ്ച Portlaoise, Thurles എന്നിവയ്ക്കിടയിലുള്ള റെയില്‍ ഗതാഗതം തടസപ്പെടും. അധിക ബസ് സര്‍വീസ് അടക്കമുള്ള പകരം സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കിയതായി അധികൃതര്‍ പറഞ്ഞു. ഞായറാഴ്ച Connolly, Dún Laoghaire എന്നീ സ്‌റ്റേഷനുകള്‍ക്ക് ഇടയില്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകില്ല. പകരമായി അധിക ബസ് സര്‍വീസ് ഉണ്ടാകും. റെയില്‍ ഗതാഗതം സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനായി Irish … Read more

മൂന്ന് റെയിൽ പാലങ്ങളിൽ ട്രക്കുകൾ ഇടിച്ചു; അയർലണ്ടിൽ ട്രെയിനുകൾ വൈകി

അയര്‍ലണ്ടില്‍ മൂന്നിടത്തെ റെയില്‍ പാലങ്ങളില്‍ ട്രക്കുകള്‍ ഇടിച്ചത് മൂലം ട്രെയിന്‍ സര്‍വീസുകള്‍ വൈകി. ഒരു ലെവല്‍ ക്രോസ്സിലും രണ്ട് പാലങ്ങളിലും ആയാണ് ട്രക്കുകള്‍ ഇടിച്ചത്. ഇന്നലെ (ബുധന്‍) വൈകിട്ട് 3.20-ഓടെയാണ് ഡബ്ലിനിലെ Pearse Street-ലും Laois-ലെ Portlaoise-ലുമുള്ള പാലങ്ങളില്‍ ട്രക്കുകള്‍ ഇടിച്ചത്. അന്നേ ദിവസം വൈകിട്ട് 4.20-ഓടെ Serpentine Avenue-ല്‍ ലെവല്‍ ക്രോസില്‍ ഒരു ട്രക്ക് കുടുങ്ങിപ്പോയതും ട്രെയിന്‍ സര്‍വീസ് വൈകാന്‍ കാരണമായി. മൂന്ന് മണ്ടന്മാരായ ഡ്രൈവര്‍മാരുടെ അശ്രദ്ധമായ ഡ്രൈവിങ്ങ്, ട്രെയിനുകള്‍ 30 മിനിറ്റോളം വൈകുന്നതിന് കാരണമായെന്ന് … Read more

കോർക്കിൽ ഡബിൾ ഡെക്കർ ബസ് റെയിൽവേ പാലത്തിലേക്ക് ഇടിച്ചുകയറി

കോര്‍ക്കില്‍ ഡബിള്‍ ഡെക്കര്‍ ബസ് റെയില്‍ പാലത്തിലേയ്ക്ക് ഇടിച്ചുകയറി. ഡബ്ലിന്‍ ഹില്‍ പ്രദേശത്ത് വച്ച് തിങ്കളാഴ്ച രാവിലെ 9.10-ഓടെയാണ് ബ്ലാക്ക് പൂളിലേയ്ക്ക് പോകുകയായിരുന്ന Bus Éireann ബസ് അപകടത്തില്‍ പെട്ടത്. അപകടസമയം ബസില്‍ യാത്രക്കാരാരും ഉണ്ടായിരുന്നില്ലെന്നും, ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും Bus Éireann വക്താവ് പറഞ്ഞു. രാജ്യത്തെ റെയില്‍വേ സംവിധാനം പതിവ് പോലെ പ്രവര്‍ത്തിക്കുകയും ചെയ്തു. അതേസമയം അപകടം കാരണം കോര്‍ക്കില്‍ നിന്നും Dublin Heuston-ലേയ്ക്കുള്ള ട്രെയിന്‍ 30 മിനിറ്റ് വൈകിയാണ് സര്‍വീസ് ആരംഭിച്ചത്. എഞ്ചിനീയര്‍മാര്‍ പാലം … Read more

കോർക്ക്-ഡബ്ലിൻ റൂട്ടിലെ ട്രെയിനുകളിൽ ശീതളപാനീയങ്ങൾ ലഭിക്കുന്ന വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാൻ റെയിൽവേ

കോര്‍ക്ക്-ഡബ്ലിന്‍ റൂട്ടിലെ ട്രെയിനുകളില്‍ ശീതളപാനീയങ്ങള്‍ ലഭിക്കുന്ന മെഷീനുകള്‍ സ്ഥാപിക്കാന്‍ ഐറിഷ് റെയില്‍. ഈ റൂട്ടിലെ എട്ട് MKIV ട്രെയിനുകളിലാണ് കോള്‍ഡ് ഡ്രിങ്ക്‌സ്, സോഫ്റ്റ് ഡ്രിങ്ക്‌സ്, ലഘുഭക്ഷണം, മധുരപലഹാരങ്ങള്‍ എന്നിവ ലഭിക്കുന്ന വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കാന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. ഒമ്പത് മെഷീനുകള്‍ വാങ്ങുമെങ്കിലും, ഒന്ന് തല്‍ക്കാലത്തേയ്ക്ക് മാറ്റിവയ്ക്കും. ജൂലൈ മാസത്തില്‍ മെഷീനുകള്‍ക്ക് വാങ്ങാന്‍ ടെന്‍ഡര്‍ വിളിക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. മെഷീനുകളില്‍ കാര്‍ഡ് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂവെന്നും, നേരിട്ട് പണം ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും റെയില്‍വേ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 2020 മുതല്‍ … Read more

ക്രിസ്മസ്, ന്യൂ ഇയർ പ്രമാണിച്ച് കൂടുതൽ രാത്രി സർവീസുകൾ നടത്താൻ ഐറിഷ് റെയിൽ; പുതിയ സർവീസുകളുടെ സമയക്രമം അറിയാം

ക്രിസ്മസ്, ന്യൂ ഇയര്‍ പ്രമാണിച്ച് രാത്രിയില്‍ കൂടുതല്‍ നേരം സര്‍വീസ് നടത്താന്‍ ഐറിഷ് റെയില്‍. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ എല്ലാ വാരാന്ത്യങ്ങളിലും രാത്രികളില്‍ കൂടുതല്‍ സര്‍വീസ് നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. Dart ലൈനിലുള്ള എല്ലാ സ്‌റ്റേഷനുകളിലും സ്‌റ്റോപ്പുകളുണ്ടാകുമെന്ന് ഐറിഷ് റെയില്‍ അറിയിച്ചിട്ടുണ്ട്. Dundalk, Maynooth Kildare Commuter lines-ലും സ്റ്റോപ്പുകളുണ്ടാകും. അര്‍ദ്ധരാത്രിയോടെ അടയ്ക്കുന്ന ബാറുകള്‍, റസ്റ്ററന്റുകള്‍, കച്ചവടകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഉപകരിക്കുംവിധമാണ് ട്രെയിനുകളുടെ സമയം ക്രമീകരിച്ചിരിക്കുന്നതെന്നും, സാധാരണ ചാര്‍ജ്ജ് തന്നെയായിരിക്കുമെന്നും ഐറിഷ് റെയില്‍ അറിയിച്ചു. … Read more