ഡബ്ലിനില്‍ വിന്റര്‍ സ്‌പോര്‍ട്‌സിന് മാത്രമായി പ്രത്യേക സ്റ്റേഡിയം നിര്‍മ്മിക്കാന്‍ പദ്ധതി. ഈ വര്‍ഷം അവസാനത്തോടെ അനുമതിക്കായി സമര്‍പ്പിക്കുന്ന പദ്ധതിയില്‍ 5,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. Cherrywood-ല്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയം, സ്‌പോര്‍ട്‌സിന് പുറമെ കണ്‍സേര്‍ട്ടുകള്‍ക്കും വേദിയാകും. ഡബ്ലിനിലെ ആദ്യ പ്രൊഫഷണല്‍ ഐസ് ഹോക്കി ഫ്രാഞ്ചൈസിയുടെ ഹോം ഗ്രൗണ്ടും ഇതാകും.
വര്‍ഷം 230 മില്യണ്‍ യൂറോയോളം വരുമാനം ഇവിടെ നിന്നും ലഭിക്കുമെന്നാണ് നിര്‍മ്മാതാക്കളായ Prime Arena Holdings കമ്പനി പറയുന്നത്. അയര്‍ലണ്ടിലെ പ്രധാന പ്രോജക്ടുകളില്‍ ഒന്നാണിതെന്നും അവര്‍ പറയുന്നു.
2021 മുതല്‍ ഈ പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ തുടങ്ങിയിരുന്നതായി Prime Arena Holdings വ്യക്തമാക്കി. വേള്‍ഡ് ക്ലാസ് പരിപാടികളും ഇവിടെ നടത്താന്‍ സാധിക്കും. Dún Laoghaire-Rathdown County Council-ന്റെ കൂടി പിന്തുണയോടെയാണ് നിര്‍മ്മാണം.