ലിമറിക്ക് സിറ്റിയില്‍ മയക്കുമരുന്നും വെടിയുണ്ടകളുമായി മൂന്ന് പേര്‍ പിടിയില്‍. ചൊവ്വാഴ്ച ഒരു വാഹനം നിര്‍ത്തി പരിശോധിക്കവെയാണ് 30,000 യൂറോ വിലവരുന്ന കഞ്ചാവ് കണ്ടെത്തിയത്. പിന്നീട് തുടര്‍പരിശോധനയില്‍ 500,000 യൂറോ വിലവരുന്ന കഞ്ചാവ്, കൊക്കെയ്ന്‍ എന്നിവയും, 200 വെടിയുണ്ടകളും കണ്ടെടുത്തു. 30,000 യൂറോയും പിടിച്ചെടുത്തിട്ടുണ്ട്.
40-ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാരെയും, 30-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെയും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി ഗാര്‍ഡ അറിയിച്ചു. അന്വേഷണം തുടരുകയാണ്.