അയർലണ്ടിലെ വീട്ടുവാടക 2,000 യൂറോ കടന്നു; വാടക വീടുകളുടെ ലഭ്യതയിലും കുറവ്

അയര്‍ലണ്ടിലെ വീട്ടുവാടക 2,000 യൂറോ കടന്നു. പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie-യുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2025 ആദ്യ പാദത്തിലെ (ജനുവരി, ഫെബ്രുവരി, മാര്‍ച്ച്) വീട്ടുവാടക ദേശീയ തലത്തില്‍ മാസം ശരാശരി 2,053 യൂറോ ആണ്. 3.4% ആണ് വര്‍ദ്ധന.

2011-ല്‍ ഇത് മാസം ശരാശരി 765 യൂറോ ആയിരുന്നു. കോവിഡ് കാലത്തിന് മുമ്പുള്ളതിനെക്കാള്‍ 48% ആണ് വീട്ടുവാടക വര്‍ദ്ധിച്ചത് എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2025-ലെ ആദ്യ പാദത്തില്‍ ഡബ്ലിനില്‍ വാടക 5.8% വര്‍ദ്ധിച്ചപ്പോള്‍ ഡബ്ലിന് പുറത്ത് 8.6% ആണ് വര്‍ദ്ധന. ഒരു വര്‍ഷത്തിനിടെ വീട്ടുവാടക ഏറ്റവുമധികം വര്‍ദ്ധിച്ച കൗണ്ടി ലിമറിക്ക് ആണ്- 20 ശതമാനത്തിന് മുകളിലാണ് വര്‍ദ്ധന. കോര്‍ക്കില്‍ 13.6%, ഗോള്‍വേയില്‍ 12.6%, വാട്ടര്‍ഫോര്‍ഡ് 9.9% എന്നിങ്ങനെയും വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്.

മെയ് 1-ലെ കണക്കനുസരിച്ച് രാജ്യമെമ്പാടുമായി 2,300 വീടുകളാണ് വാടകയ്ക്ക് ഉണ്ടായിരുന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ 14% കുറവാണിത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ മൂന്നാമത്തെ എണ്ണവുമാണിത്.

Share this news

Leave a Reply

%d bloggers like this: