തെല്ലുമില്ല ആശ്വാസം! അയർലണ്ടിൽ ഒരു വർഷത്തിനിടെ വീട്ടുവാടക ഉയർന്നത് 7%
അയര്‍ലണ്ടില്‍ പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ രാജ്യത്തെ വീട്ടുവാടക വര്‍ദ്ധന വീണ്ടും ചര്‍ച്ചയാകുന്നു. പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം 2024-ന്റെ മൂന്നാം പാദത്തില്‍ (ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍) ശരാശരി 7 ശതമാനത്തിനും മേലെയാണ് മുന്‍ വര്‍ഷം ഇതേ കലായളവിനെ അപേക്ഷിച്ച് രാജ്യത്ത് വീട്ടുവാടക ഉയര്‍ന്നത്. രണ്ടാം പാദത്തെ അപേക്ഷിച്ച് 1.7% ആണ് വര്‍ദ്ധന. തുടര്‍ച്ചയായി 15-ആം പാദത്തിലും വാടകനിരക്കുകള്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം അയര്‍ലണ്ടിലെ മാസവാടകനിരക്ക് ദേശീയതലത്തില്‍ ശരാശരി 1,955 യൂറോ … Read more