വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ അയര്‍ലണ്ടിന് തകര്‍പ്പന്‍ വിജയം. 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 303 റണ്‍സ് നേടിയ അയര്‍ലണ്ടിനെതിരെ 34.1 ഓവറില്‍ വെറും 179 റണ്‍സെടുക്കുന്നതിനിടെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍ ഔട്ടായി.
ഡബ്ലിനിലെ ദി വില്ലേജില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 138 പന്തില്‍ 112 റണ്‍സെടുത്ത Andrew Balbirnie ആണ് അയര്‍ലണ്ട് ഇന്നിങ്‌സിന്റെ ചുക്കാന്‍ പിടിച്ചത്. ഒമ്പത് ഫോറും, നാല് സിക്‌സുമാണ് Balbirnie പറത്തിയത്. ക്യാപ്റ്റന്‍ Paul Stirling (64 പന്തില്‍ 54), Harry Tector (51 പന്തില്‍ 56), Lorcan Tucker (18 പന്തില്‍ 30) എന്നിവരും മികച്ച പ്രകടനം നടത്തിയതോടെ അയര്‍ലണ്ട് മികച്ച സ്‌കോറിലെത്തി.
മറുപടി ബാറ്റിങ്ങില്‍ വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ Roston Chase (76 പന്തില്‍ 55), Justin Greaves (17 പന്തില്‍ 35), Matthew Forde (48 പന്തില്‍ 38) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ഐറിഷ് ബോളിങ് നിരയോട് പിടിച്ചുനില്‍ക്കാനാകാതെ കീഴടങ്ങി. അയര്‍ലണ്ടിനായി Barry McCarthy 7.1 ഓവറില്‍ 32 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. George Dockrell 2 ഓവറില്‍ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ അയര്‍ലണ്ട് 1-0-ന് മുന്നിലെത്തി. നാളെ വൈകിട്ട് 3.15-ന് ഡബ്ലിനിലെ Clontarf Cricket Club-ല്‍ വച്ചാണ് രണ്ടാമത്തെ മത്സരം.