കേരള ബാഡ്‌മിന്റൺ ക്ലബ്‌ Garda Síochána അവാർഡിന്റെ നിറവിൽ

2013 മുതൽ ബാലിമണിലെ കേരള ബാഡ്മിന്റൺ ക്ലബ് (KBC) അതിന്റെ സംഘാടനമികവുകൊണ്ടും കുട്ടികൾക്കുള്ള പരിശീലന മികവുകൊണ്ടും വളരെയേറെ ശ്രദ്ധ ഐറിഷ് സമൂഹത്തിൽ പതിപ്പിച്ചിട്ടുണ്ട്. പരിമിതമായ സാഹചര്യത്തിൽ നിന്നുകൊണ്ട്‌ 120-ൽ പരം കുട്ടികൾക്കാണ് ബാഡ്മിന്റൺ ട്രെയിനിങ് നടത്തപ്പെടുന്നത്. അയർലണ്ടിൽ തന്നെ ട്രെൻഡായി സെർട്ടിഫൈഡ് ആയ കോച്ചുമാരുടെ സേവനമാണ് കുട്ടികൾക്ക് ലഭിക്കുന്നത്‌.

ഇതിന്റെ എല്ലാം ശ്രമഫലമായി KBC ജൂനിയറിന് DMR North Garda Division-ന്റെ ഈവർഷത്തെ യൂത്ത്സ് ഗ്രൂപ്പിനുള്ള അവാർഡ് ലഭിച്ചിരിക്കുകയാണ്. 13 മുതൽ 18 വരെ പ്രായമുള്ള 70-ൽ പരം കുട്ടികളാണ് KBC-യിൽ ട്രെയിനിങ് നടത്തുന്നത്. ഇതിന്റെ പ്രവർത്തനങ്ങളുടെ ഭൂരിഭാഗവും കുട്ടികളുടെ മുൻകൈയോടെ തന്നെയാണ് നടപ്പെടുന്നതും. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഇവിടെ താമസിക്കുന്ന എല്ലാ സമൂഹത്തിനും മാതൃകയാണെന്ന് ഗാർഡ ചീഫ് സുപ്രണ്ട് പറഞ്ഞു. ഈവർഷം വിവിധ പ്രായപരിധികളിലായി ഒൻപതു ടീമുകൾക്കാണ് Dublin Juvenile League and Cup-ൽ ട്രോഫികൾ ലഭിച്ചത്.

 

വരും വർഷങ്ങളിലും ചിട്ടയോടെ കൂടുതൽ കുട്ടികളെ അണിനിരത്തി ക്ലബിന്റെ പ്രവർത്തനങ്ങൾ സജീവമാക്കുമെന്ന് ക്ലബ്ബ് ചെയർപേഴ്സൺ തോമസ് കുര്യൻ അറിയിച്ചു.

Share this news

Leave a Reply