എസ്.ആര്‍ ക്രിയേഷന്‍സ് അവതരിപ്പിച്ച വിശ്വാസ് മിസ്റ്റര്‍ & മിസ്സ് മലയാളി അയര്‍ലണ്ട് 2025, ജൂലൈ 6-ന് താലയിലുള്ള സയന്റോളജി കമ്മ്യൂണിറ്റി സെന്ററില്‍ നടന്നു. അയര്‍ലണ്ടില്‍ ആദ്യമായി നടന്ന ഈ കപ്പിള്‍ പേജന്റ് ഷോയില്‍ 13 ദമ്പതികള്‍ തങ്ങളുടെ മികച്ച പ്രകടനം കാഴ്ച വയ്ക്കാനായി എത്തി.
മത്സരത്തില്‍ മിസ്റ്റര്‍ മലയാളി അയര്‍ലണ്ട് 2025 ആയി വിമലും, മിസ്സ് മലയാളി അയര്‍ലണ്ട് 2025 ആയി നീനയും തിരഞ്ഞെടുക്കപ്പെട്ടു. തോമസ്, സ്‌നേഹ എന്നിവര്‍ ഫസ്റ്റ് റണ്ണര്‍ അപ്പും, രാഹുല്‍, അര്‍ലിന്‍ എന്നിവര്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പും ആയി. ഓഡിയന്‍സ് പോളിലൂടെ പോപ്പുലര്‍ കപ്പിളായി ലിന്‍സന്‍, നീന എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
സിനിമാ താരം മെറീന മൈക്കിള്‍, ഗിബീസ് ഫാഷന്‍സിലെ ഗിബി അയണ്‍, മിസ്സിസ് ഇന്ത്യ വേള്‍ഡ് വൈഡ് ശ്വേതാ ദാസ് എന്നിവര്‍ മുഖ്യാതിഥികളായി എത്തിയ ഈ ആഘോഷരാവിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം ഗിബിയുടെ കൊറിയോഗ്രാഫിയില്‍ നടന്ന ഡിസൈനര്‍ ഷോ ആയിരുന്നു.
വിശ്വാസ് ഫുഡ്‌സ്, Tadg Riordan Motors, Tilex, Feel at Home, Sheela Palace Restaurant, Ethaira, Camile, Minsara, Ideal Solutions, KB Perfumes, Xpress Health എന്നിവരായിരുന്നു പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍. Ann’s Apparel ഡിസൈനിങ് പാര്‍ട്ട്‌നറും, നാടന്‍ ചായ റേഡിയോ പാര്‍ട്ട്‌നറും, സ്‌കൈലൈന്‍ ട്രാവല്‍ പാര്‍ട്ട്‌നറുമായിരുന്നു.