സാൻഡിഫോർഡ് സ്‌ട്രൈക്കേഴ്‌സ് ആതിഥ്യമരുളുന്ന മൂന്നാമത് ഡബ്ലിൻ പ്രീമിയർ ലീഗ് – ഓൾ അയർലൻഡ് ക്രിക്കറ്റ് ടൂർണമെന്റ് നാളെ (19/7/25) നടക്കും . ഡബ്ലിനിലേയും മറ്റു കൗണ്ടികളിലും നിന്നുമായി 15 ടീമുകളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. ഡബ്ലിൻ ALSAA സ്പോർട്സ് ഗ്രൗണ്ടിൽ രാവിലെ 8 മണി മുതൽ ആവേശം നിറഞ്ഞ മത്സരങ്ങൾ നടക്കും.
JUST RIGHT Overseas study limited, RAZA Indian Restaurant, Blue Chip tiles, Silver Kitchen, Ingredients Asian stores, Malabar Cafe, Kera എന്നിവരാണ് മുഖ്യ സ്‌പോൺസർമാർ. ടൂർണമെന്റ് ദിവസം സിൽവർ കിച്ചൺ ഒരുക്കുന്ന രുചികരമായ ഫുഡ് സ്റ്റാളും ഉണ്ടായിരിക്കുന്നതാണ്.
കരുത്തന്മാർ അണിനിരക്കുന്ന ആവേശം നിറഞ്ഞ ക്രിക്കറ്റ് മത്സരം വീക്ഷിക്കുന്നതിനായി മുഴുവൻ കായിക പ്രേമികളെയും ഡബ്ലിൻ എയർപോർട്ട് നടുത്തുള്ള അൽസാ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നതായി ടീം സാൻഡിഫോർഡ് സ്‌ട്രൈക്കേഴ്‌സ് അറിയിച്ചു.