വെക്സ്ഫോർഡിൽ 80 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ

കൗണ്ടി വെക്‌സ്‌ഫോര്‍ഡില്‍ 1.6 മില്യണ്‍ യൂറോ വിലവരുന്ന കഞ്ചാവുമായി ഒരാള്‍ പിടിയില്‍. Garda National Drugs and Organised Crime Bureau (GNDOCB), Revenue officers എന്നിവര്‍ വെള്ളിയാഴ്ച സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് Ballycarney-ല്‍ നിന്നും 80 കിലോഗ്രാമോളം ഹെര്‍ബല്‍ കഞ്ചാവ് പിടികൂടിയത്. പ്രദേശത്ത് ഒരു വാന്‍ തടഞ്ഞ് പരിശോധിച്ചതിലൂടെയാണ് വലിയ അളവില്‍ മയക്കുമരുന്ന് പിടിച്ചെടുത്തത്.

സംഭവത്തില്‍ 40-ലേറെ പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത മയക്കുമരുന്ന് ഫോറന്‍സിക് അനാലിസിസിന് അയച്ച ശേഷമേ കഞ്ചാവ് ആണെന്ന് ഉറപ്പിക്കുകയുള്ളൂ.

Share this news

Leave a Reply