മഴ അതിശക്തം: ഡബ്ലിൻ, ലൂ, മീത്ത്, വിക്ക് ലോ കൗണ്ടികളിൽ ഓറഞ്ച് വാണിങ്, Kildare-ലും Monaghan-ലും യെല്ലോ വാണിങ്

അതിശക്തമായ മഴയെ തുടര്‍ന്ന് രാജ്യത്തെ വിവിധ കൗണ്ടികള്‍ക്ക് മുന്നറിയിപ്പ്. ഡബ്ലിന്‍, ലൂ, മീത്ത്, വിക്ക്‌ലോ എന്നീ കൗണ്ടികളില്‍ അര്‍ദ്ധരാത്രി നിലവില്‍ വന്ന ഓറഞ്ച് റെയിന്‍ വാണിങ് ഇന്ന് (ജൂലൈ 21 തിങ്കള്‍) ഉച്ചയ്ക്ക് 2 മണി വരെ തുടരും.

ഈ കൗണ്ടികളില്‍ വ്യാപകമായി വെള്ളം കയറാന്‍ സാധ്യതയുണ്ട്. മിന്നല്‍ കാരണമുള്ള നാശനഷ്ടങ്ങളും ഉണ്ടായേക്കാം. ഡ്രൈവര്‍മാര്‍ ഏറെ ശ്രദ്ധിച്ച് വാഹനമോടിക്കുക.

സമാനമായി Kildare, Monaghan എന്നീ കൗണ്ടികളില്‍ അര്‍ദ്ധരാത്രി നിലവില്‍ വന്ന യെല്ലോ റെയിന്‍ വാണിങ് ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ തുടരും. ഇവിടങ്ങളില്‍ പ്രാദേശികമായ വെള്ളപ്പൊക്കം, റോഡ് യാത്ര ദുഷ്‌കരമാകല്‍ എന്നിവ ഉണ്ടാകും.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ Antrim, Armagh, Down എന്നീ കൗണ്ടികളിലും തിങ്കളാഴ്ച വൈകിട്ട് 6 മണി വരെ യുകെ കാലാവസ്ഥാ അധികൃതര്‍ യെല്ലോ റെയിന്‍ വാണിങ് നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply