അയര്‍ലണ്ടില്‍ ഫ്‌ളോറിസ് കൊടുങ്കാറ്റ് വീശിയടിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ജാഗ്രത. ശനിയാഴ്ച ഇത് സംബന്ധിച്ച മുന്നറിയിപ്പുകള്‍ കാലാവസ്ഥാ വകുപ്പ് പുറത്തിറക്കും.
അതിശക്തമായ കാറ്റാണ് ഫ്‌ളോറിസ് കാരണം രാജ്യത്ത് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച രാത്രിയിലും, ബാങ്ക് ഹോളിഡേ ആയ തിങ്കളാഴ്ചയും ഇത് തുടരും.
യാത്ര ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടാകുക, ഔട്ട്‌ഡോര്‍ പരിപാടികള്‍ തടസപ്പെടുക, കെട്ടിടങ്ങള്‍ക്ക് കേടുപാട് സംഭവിക്കുക, മരങ്ങള്‍ കടപുഴകി വീഴുക, വലിയ തിരമാലകള്‍ വീശിയടിക്കുക, വൈദ്യുതി മുടങ്ങുക, ഡ്രെയിനേജില്‍ ഇലകള്‍ കുടുങ്ങി പ്രാദേശികമായ വെള്ളപ്പൊക്കമുണ്ടാകുക മുതലായവയ്ക്ക് ഫ്‌ളോറിസ് കൊടുങ്കാറ്റ് കാരണമായേക്കും. പുറത്ത് പോകുന്നവര്‍ വളരെ ജാഗ്രത പാലിക്കുക.
വടക്കുപടിഞ്ഞാറന്‍ പ്രദേശത്തെയാകും കൊടുങ്കാറ്റ് സാരമായി ബാധിക്കുക. കാറ്റ് എത്തരത്തിലാണ് രാജ്യത്ത് വീശിയടിക്കുക എന്നത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത ഇന്ന് കൈവരും.