ഫ്ലോറിസ് കൊടുങ്കാറ്റ് അയർലണ്ടിൽ; വിവിധ കൗണ്ടികളിൽ വിൻഡ്, റെയിൻ വാണിങ്ങുകൾ നിലവിൽ വന്നു

ഫ്‌ളോറിസ് കൊടുങ്കാറ്റിനെത്തുടര്‍ന്ന് രാജ്യത്തെ വിവിധ കൗണ്ടികളില്‍ ശക്തമായ കാറ്റ് വീശുമെന്ന മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ വകുപ്പ്.

Cavan, Donegal, Monaghan, Leitrim എന്നിവിടങ്ങളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4 മണി മുതല്‍ വൈകിട്ട് 4 മണി വരെ യെല്ലോ വാണിങ് നല്‍കിയിട്ടുണ്ട്.

Clare, Galway, Mayo, Sligo എന്നീ കൗണ്ടികളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2 മണിക്ക് നിലവില്‍ വന്ന യെല്ലോ വാണിങ് ഉച്ചയ്ക്ക് 1 മണി വരെ തുടരും.

മേല്‍ പറഞ്ഞ കൗണ്ടികളില്‍ യാത്രയ്ക്ക് തടസ്സം നേരിടുക, ഔട്ട്ഡോര്‍ പരിപാടികള്‍ തടസ്സപ്പെടുക, കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം, വൈദ്യുതിവിതരണം നിലയ്ക്കുക, മരങ്ങള്‍ കടപുഴകുക, പ്രാദേശികമായ വെള്ളപ്പൊക്കം, ശക്തമായ തിരമാലകള്‍ എന്നിവയാണ് ഫ്ളോറിസ് കൊടുങ്കാറ്റിന്റെ ഫലമായി പ്രതീക്ഷിക്കുന്നത്. വീടിന് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കുക.

ഇതിന് പുറമെ Donegal, Galway, Leitrim, Mayo, Sligo എന്നീ കൗണ്ടികളില്‍ യെല്ലോ റെയിന്‍ വാണിങ്ങും കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ 2 മണി മുതല്‍ രാവിലെ 10 മണി വരെയാണ് വാണിങ്. ഫ്‌ളോറിസ് കൊടുങ്കാറ്റിനൊപ്പമെത്തുന്ന ശക്തമായ മഴ, ഇവിടങ്ങളില്‍ പ്രാദേശികമായ വെള്ളപ്പൊക്കത്തിന് കാരണമായേക്കും. ഇടമിന്നലിനെ തുടര്‍ന്നുള്ള നാശനഷ്ടവും ഉണ്ടായേക്കും.

ഫ്‌ളോറിസ് കൊടുങ്കാറ്റ് വീശിയടിക്കുന്നത് കണക്കിലെടുത്ത് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ Antrim, Armagh, Down, Fermanagh, Tyrone, Derry എന്നീ കൗണ്ടികളില്‍ തിങ്കളാഴ്ച രാവിലെ 6 മണി മുതല്‍ അര്‍ദ്ധരാത്രി 11.59 വരെ യുകെ കാലാവസ്ഥാ വകുപ്പ് യെല്ലോ വിന്‍ഡ് വാണിങ് നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply