സ്ലൈഗോയിൽ ചെറുപ്പക്കാരന് നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ

സ്ലൈഗോ ടൗണില്‍ ചെറുപ്പക്കാരനെ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തിങ്കളാഴ്ച പുലര്‍ച്ചെ 5.45-ഓടെയാണ് 30-ലേറെ പ്രായമുള്ള ഒരു പുരുഷന്‍ ടൗണില്‍ വച്ച് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ എമര്‍ജന്‍സി സര്‍വീസും, ഗാര്‍ഡയും സ്ഥലത്തെത്തി Sligo University Hospital-ല്‍ എത്തിച്ചിരുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തിയ ഗാര്‍ഡ 30-ലേറെ പ്രായമുള്ള മറ്റൊരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

Share this news

Leave a Reply