മാലോയിൽ ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷത്തിന് ഒരുങ്ങുന്നു; ഓഗസ്റ്റ് 30-ന് വിപുലമായ പരിപാടികൾ

കോർക്ക്: മാലോയിലും സമീപപ്രദേശങ്ങളിലുമുള്ള പ്രവാസി മലയാളി കൂട്ടായ്മയായ മാലോ ഇന്ത്യൻ അസോസിയേഷന്റെ (MIA) ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 30-ന്, ശനിയാഴ്ച ഷാൻബാലിമോർ കമ്മ്യൂണിറ്റി സെന്ററാണ് (P51 RXR8, Mallow, Co.Cork) ആഘോഷങ്ങൾക്ക് വേദിയാകുന്നത്. രാവിലെ 10.30 മുതൽ രാത്രി 8 മണി വരെ നീളുന്ന പരിപാടികളോടെയാണ് ഇത്തവണത്തെ ഓണാഘോഷം നടക്കുക.

അയർലൻഡിലെ പ്രവാസി മലയാളികളുടെ ഇഷ്ട ബാൻഡായ “ബാക്ക് ബെഞ്ചേഴ്സ്” അവതരിപ്പിക്കുന്ന സംഗീതനിശ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
അത്തപ്പൂക്കളം, കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക മത്സരങ്ങൾ, തിരുവാതിര, വടംവലി തുടങ്ങിയ പരമ്പരാഗത ഓണക്കളികളും ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളാണ്.
അയർലൻഡിലെ മലയാളികൾക്ക് സുപരിചിതമായ “ഹോളി ഗ്രെയിൽ കാറ്ററിംഗ്” ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷങ്ങളുടെ പ്രധാന ഭാഗമായിരിക്കും.

ഓണാഘോഷങ്ങളിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ടിക്കറ്റുകൾ മാലോയിലെ സ്പൈസ് ടൗൺ ഏഷ്യൻ സൂപ്പർമാർക്കറ്റിന്റെ ശാഖയിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Elbin Joseph 0852166122
Pradeep Jose 0892363589
Sumesh 0894837424
Sarin V Sadasivan 0892415234

Share this news

Leave a Reply