ഡബ്ലിനിലെ George’s Dock-ലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ലുവാസ് റെഡ് ലൈന്‍ സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവയ്ക്കുന്നതായി അധികൃതര്‍. Connolly മുതല്‍ The Point വരെയുള്ള സര്‍വീസുകളാണ് കുറഞ്ഞത് ഏഴ് ദിവസത്തേക്കെങ്കിലും നിര്‍ത്തിവച്ചിരിക്കുന്നതായി ലുവാസ് ഓപ്പറേറ്റര്‍മാരായ Transdev അറിയിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 19-ന് George’s Dock-ല്‍ ഉണ്ടായ തീപിടിത്തം ഇവിടെയുള്ള ലുവാസ് റെഡ് ലൈനിന് കാര്യമായ നാശനഷ്ടം ഉണ്ടാക്കിയിരുന്നു. ഗ്യാസ് ലീക്കായതാണ് തീപിടിത്തതിന് കാരണം. ഇതിന് പിന്നാലെയാണ് പാലം അടച്ചത്. ഈ സാഹചര്യത്തില്‍ Tallaght/Saggart – Connolly റൂട്ടില്‍ മാത്രമാകും നിലവില്‍ സര്‍വീസ് ഉണ്ടാകുക.
പാലം സുരക്ഷാ പരിശോധനകള്‍ക്കും, അറ്റകുറ്റ പണികള്‍ക്കും ശേഷം മാത്രമേ തുറക്കുകയുള്ളൂ എന്നും അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. അതുവരെ ലുവാസ് ടിക്കറ്റുകള്‍ ഉപയോഗിച്ച് Connolly – The Point റൂട്ടിലെ ഡബ്ലിന്‍ ബസില്‍ യാത്ര ചെയ്യാം.