ലിമറിക്: അയർലണ്ടിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകരാൻ ക്രാന്തി ലിമറിക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 31-ന് ന്യൂ കാസിൽ വെസ്റ്റ് ക്രിക്കറ്റ് ക്ലബ്ബ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.
ടൂർണമെന്റിലെ വിജയികൾക്ക് എവർ റോളിങ് ട്രോഫിയും 501 യൂറോയും സമ്മാനമായി ലഭിക്കും. റണ്ണേഴ്സ് അപ്പിന് ട്രോഫിയും 301 യൂറോയും സമ്മാനിക്കും. കൂടാതെ, ടൂർണമെന്റിലെ മികച്ച കളിക്കാരൻ (മാൻ ഓഫ് ദ സീരീസ്), മികച്ച ബാറ്റർ, മികച്ച ബൗളർ, ഫൈനലിലെ മികച്ച താരം എന്നിവർക്കും പ്രത്യേക വ്യക്തിഗത സമ്മാനങ്ങൾ നൽകും.
അയർലണ്ടിലെ പ്രമുഖ ക്രിക്കറ്റ് ടീമുകൾ മാറ്റുരയ്ക്കുന്ന ഈ ആവേശപ്പോരാട്ടത്തിലേക്ക് എല്ലാ ക്രിക്കറ്റ് ആരാധകരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും ടീം രജിസ്ട്രേഷനും ബന്ധപ്പെടുക:
ഫിവിൻ: 089 417 3626
മഹേഷ്: 087 052 4860
മനോജ്: 087 613 6736