അയര്‍ലണ്ടില്‍ ഇനിയെത്താന്‍ പോകുന്ന കൊടുങ്കാറ്റുകള്‍ക്ക് പേരുകളായി. രാജ്യത്തെ കാലാവസ്ഥാ വകുപ്പിനൊപ്പം, യുകെ കാലാവസ്ഥാ വകുപ്പും, നെതര്‍ലണ്ട്‌സിലെ കാലാവസ്ഥാ വകുപ്പും ചേര്‍ന്നാണ് 2025-26 സീസണില്‍ വരാന്‍ പോകുന്ന 21 കൊടുങ്കാറ്റുകള്‍ക്ക് പേരുകള്‍ നല്‍കിയിരിക്കുന്നത്. 2026 ഓഗസ്റ്റ് 31 വരെയാണ് ഈ കാറ്റുകള്‍ വീശിയടിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
കൊടുങ്കാറ്റുകള്‍ക്ക് പേരുകള്‍ നല്‍കുന്നത് പൊതുജനത്തിന് അവ എളുപ്പം തിരിച്ചറിയാനും, സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാനും വേണ്ടിയാണ്.
വരാനിരിക്കുന്ന കൊടുങ്കാറ്റുകളുടെ പേരുകള്‍:
Amy
Bram
Chandra
Dave
Eddie
Fionnuala
Gerard
Hannah
Isla
Janna
Kasia
Lilith
Marty
Nico
Oscar
Patrick
Ruby
Stevie
Tadhg
Violet
Wubbo
US National Hurricane Centre naming convention പ്രകാരം Q,U,X,Y,Z എന്നീ അക്ഷരങ്ങള്‍ പേരുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അയര്‍ലണ്ടിലെ ജനങ്ങളോട് സാമൂഹികമാദ്ധ്യമങ്ങള്‍ വഴി പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ കാലാവസ്ഥാ വകുപ്പ് നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്ന് 4,137 പേര്‍ 10,000-ലധികം പേരുകള്‍ നിര്‍ദ്ദേശിച്ചതില്‍ നിന്നും Bram, Fionnuala, Gerard, Kasia, Marty, Patrick, Tadhg എന്നീ ഐറിഷ് പേരുകള്‍ പട്ടികയിലേയ്ക്ക് തിരഞ്ഞെടുത്തു.
കഴിഞ്ഞ വര്‍ഷം ആറ് കൊടുങ്കാറ്റുകളാണ് അയര്‍ലണ്ടില്‍ വീശിയടിച്ചത്. ഇതില്‍ Éowyn കൊടുങ്കാറ്റിന് മണിക്കൂറില്‍ 184 കി.മീ വരെ വേഗതയുണ്ടായിരുന്നു. രാജ്യചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ കൊടുങ്കാറ്റും Éowyn ആയിരുന്നു.