സുവർണ്ണ വനിതകൾ! Para-cycling World Championships-ൽ സ്വർണ്ണം നേടി അയർലണ്ട്

ബെല്‍ജിയത്തില്‍ നടക്കുന്ന UCI Para-cycling World Championships-ല്‍ കിരീടം നിലനിര്‍ത്തി അയര്‍ലണ്ടിന്റെ Katie George Dunlevy- Linda Kelly ടീം. പ്രതികൂലമായ കാലാവസ്ഥയും, യന്ത്രത്തകരാറുകളും അതിജീവിച്ചാണ് ഇരുവരും Women’s B Road Race-ൽ രണ്ടാമതെത്തിയ പോളിഷ് ടീമിനെ 20 സെക്കന്റ് പിന്നിലാക്കി വിജയം കൈവരിച്ചത്.

സ്ലോ പങ്ചര്‍, വീല്‍ മാറ്റല്‍, ചെയിന്‍ കുടുങ്ങിപ്പോകല്‍ എന്നീ സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് പുറമെ നനഞ്ഞ റോഡും റേസിന് പ്രതികൂലമായിരുന്നു. എന്നാല്‍ ഒത്തൊരുമയോടെയുള്ള പ്രകടനം ഇരുവരെയും സ്വര്‍ണ്ണ നേട്ടത്തിലെത്തിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് Dunlevy – Kelly’s ടീം Road Race World Championship-ല്‍ കിരീടം നേടുന്നത്. മൂന്ന് ടൈം ട്രയല്‍ വിജയവും ഇരുവര്‍ക്കുമുണ്ട്.

Share this news

Leave a Reply