സംഘടനയുടെ 15-ആം വാര്‍ഷികവും, ഓണവും ഒരുമിച്ചാഘോഷിച്ച് ഡോണഗല്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ (DIMA). ഓഗസ്റ്റ് 30-ന് ലെറ്റര്‍കെന്നിയിലെ Aura Leisure Centre-ല്‍ വച്ച് നടന്ന ആഘോഷപരിപാടിയില്‍ 25 കൂട്ടം വിഭവങ്ങളടങ്ങിയ ഓണസദ്യ, മഹാബലി തമ്പുരാന്റെ എഴുന്നള്ളത്ത് എന്നിവയും ഉണ്ടായിരുന്നു. Deputy Pat the Cope, Deputy Pádraig Mac Lochlainn, Mayor എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
ഡോണഗലിലെ ആരോഗ്യരംഗം, ഐടി, പ്രാദേശിക ബിസിനസുകള്‍ എന്നിവയില്‍ മലയാളിസമൂഹം നല്‍കിവരുന്ന സംഭാവനകളെ അതിഥികള്‍ പ്രശംസിച്ചു.
കേരളത്തിന്റെ സംസ്‌കാരം വിളിച്ചോതുന്ന സംഗീത, നൃത്ത, നാടക പരിപാടികളും വൈകുന്നേരം നടന്നു. ഡോണഗലില്‍ താമസിക്കുന്ന 400-ലേറെ മലയാളികള്‍ പങ്കെടുത്ത ആഘോഷ പരിപാടി, ഐക്യത്തിന്റെയും, പൈതൃകത്തിന്റെയും, അയര്‍ലണ്ടിലെ വൈവിധ്യമായ സംസ്‌കാരങ്ങളുടെയും നേര്‍ക്കാഴ്ചയായി.