ലിവര്‍പൂളില്‍ നടന്ന ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ അയര്‍ലണ്ടിന്റെ Aoife O’Rourke-ക്ക് സ്വര്‍ണ്ണം. 75 കിലോ വിഭാഗം ഫൈനലില്‍ തുര്‍ക്കിയുടെ Busra Isildar-നെയാണ് ഐറിഷ് താരം പരാജയപ്പെടുത്തിയത്.
അയര്‍ലണ്ട് ടീമിന്റെ സഹക്യാപ്റ്റനും, നേരത്തെ ഒളിംപിക്‌സില്‍ പങ്കെടുത്ത ബോക്‌സിങ് താരവുമായ Aoife, മത്സരത്തിലുടനീളം വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് സ്വര്‍ണ്ണത്തില്‍ മുത്തമിട്ടത്.
റോസ്‌കോമണ്‍ സ്വദേശിയാണ് 28-കാരിയായ Aoife O’Rourke.