ടോക്കിയേയില്‍ ഇന്നലെ നടന്ന വനിതകളുടെ ഹെപ്റ്റാത്‌ലോണില്‍ (Heptathlon) അയര്‍ലണ്ട് താരം കെയ്റ്റ് ഒ’കോണറിന് വെള്ളി മെഡല്‍. ഏഴ് ഇങ്ങളായി രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരമാണ് ഹെപ്റ്റാത്‌ലോണ്‍. ഓരോ ഇനത്തിലും നേടുന്ന പോയിന്റുകള്‍ കൂട്ടി നോക്കി, ഏറ്റവമധികം പോയിന്റ് നേടിയ ആള്‍ വിജയിയാകും.
ഹെപ്റ്റാത്‌ലോണിലെ അവസാന ഇനമായ 800 മീറ്റര്‍ ഓട്ടത്തില്‍ ഏഴാമത് എത്തിക്കൊണ്ടാണ് കെയ്റ്റ് ഇവന്റില്‍ വെള്ളി നേടി രാജ്യത്തിന് അഭിമാനമായത്. 42 വര്‍ഷത്തെ ചാംപ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഇത് ഏഴാം തവണ മാത്രമാണ് അയര്‍ലണ്ട് ഒരു മെഡല്‍ കരസ്ഥമാക്കുന്നത്.
വെള്ളി, ശനി ദിവസങ്ങളിലായി നടത്തപ്പെട്ട ഏഴിന മത്സരങ്ങളില്‍ അഞ്ചെണ്ണത്തിലും കെയ്റ്റ് സ്വന്തം റെക്കോര്‍ഡുകള്‍ ഭേദിച്ചിരുന്നു.