ലിംഗഭേദമെന്യേ ക്രിക്കറ്റ് ലോകമെങ്ങും പ്രചാരത്തിലായിക്കഴിഞ്ഞു. അതിന്റെ ചുവടുപറ്റി Finglas Cricket Club വനിതാ ക്രിക്കറ്റ് ടീമിന് രൂപം നല്‍കാനൊരുങ്ങുന്നു. 2026 സീസണിലേയ്ക്കുള്ള ടീമില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്ക് വേണ്ടി ക്ലബ്ബ് അന്വേഷണമാരംഭിച്ചു കഴിഞ്ഞു.
നേരത്തെ ക്രിക്കറ്റ് കളിച്ച് പരിചയമില്ലാത്ത സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും, ഉള്ളവര്‍ക്കും ടീമില്‍ ചേരാവുന്നതാണ്. കോച്ചിങ്, ഫണ്ടിങ് എന്നിവ ക്ലബ്ബ് നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
087 754 9269
087 247 1142
finglascricketclub@gmail.com