ഒടുവില്‍ അത് സംഭവിച്ചു- വനിതാ ക്രിക്കറ്റിലെ അതികായരായ ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ ഏകദിന ലോകകപ്പ് ഫൈനലില്‍. ഓസ്‌ട്രേലിയ നേടിയ വമ്പന്‍ സ്‌കോറായ 338 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയുടെ വനിതകള്‍, 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.
സ്‌കോര്‍:
ഓസ്‌ട്രേലിയ 338 ഓള്‍ ഔട്ട് (49.5 ഓവര്‍)
ഇന്ത്യ 341- 5 (48.3 ഓവര്‍)
ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.
2005, 2017 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വനിതാ ടീം ഫൈനലില്‍ എത്തിയിരുന്നെങ്കിലും കിരീടം ചൂടാന്‍ സാധിച്ചിരുന്നില്ല. അതേസമയം നിലവിലെ ചാംപ്യന്മാരായ ഓസ്‌ട്രേലിയ ഏഴ് തവണ കപ്പ് നേടി റെക്കോര്‍ഡ് ഇട്ടിട്ടുമുണ്ട്.
സെമിയില്‍ വമ്പന്‍ സ്‌കോര്‍ നേടിയ ഓസ്‌ട്രേലിയയ്‌ക്കെതിരെ 134 പന്തുകളില്‍ നിന്നും 12 ഫോറുകളടക്കം 127 റണ്‍സുമായി പുറത്താകാതെ നിന്ന ജെമീമ റോഡ്രിഗസ് ആണ് ഇന്ത്യയുടെ വിജയശില്‍പ്പി. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 88 പന്തില്‍ 89 റണ്‍സെടുത്ത് ശക്തമായ പിന്തുണ നല്‍കി.






 
		