ക്രിക്കറ്റിലെ പെൺകടുവകൾ! വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് കന്നി കിരീടം

ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് വനിതാ ലോകകപ്പ് കിരീടം. മുംബൈയില്‍ ഇന്ന് നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചുകൊണ്ടാണ് ഇന്ത്യ കന്നി കിരീടം നേടിയത്.

സ്‌കോര്‍:
ഇന്ത്യ 298-7 (50 ഓവര്‍)
ദക്ഷിണാഫ്രിക്ക 246 ഓള്‍ ഔട്ട് (45.3 ഓവര്‍)

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് സ്മൃതി മന്ദാന (45), ഷെഫാലി വെര്‍മ്മ (87), ദീപ്തി ശര്‍മ്മ (58), റിച്ച ഘോഷ് (34) എന്നിവരുടെ പ്രകടനമാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

പിന്നാലെ റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ലോറ വോള്‍വാര്‍ട്ട് 101 റണ്‍സോടെ പൊരുതിയെങ്കിലും, 35 റണ്‍സ് നേടിയ ആനറി ഡെര്‍ക്‌സണ്‍ ഒഴികെ മറ്റാര്‍ക്കും കാര്യമായി സംഭാവന നല്‍കാനായില്ല. മാത്രമല്ല ഇന്ത്യ കൃത്യമായി ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.

ഇന്ത്യയ്ക്കായി 9.3 ഓവറില്‍ 39 റണ്‍സ് മാത്രം വിട്ടുകൊടുത്തുകൊണ്ട് ദീപ്തി ശര്‍മ്മ 5 വിക്കറ്റുകള്‍ നേടി ബോളിങ്ങിലും മികവു കാട്ടി.

നേരത്തെ രണ്ട് തവണ ഫൈനല്‍ കളിച്ചിരുന്നെങ്കിലും ഇന്ത്യ കപ്പുയര്‍ത്തുന്നത് ഇതാദ്യമാണ്.

Share this news

Leave a Reply