ശക്തമായ മഴയും കാറ്റും തുടരുന്നു; ഡബ്ലിൻ, വെക്സ്ഫോർഡ്, വിക്ക്ലോ എന്നിവിടങ്ങളിൽ ഓറഞ്ച് വാണിങ്, വിവിധ കൗണ്ടികളിൽ യെല്ലോ വാണിങ്

ശക്തമായ കാറ്റും, മഴയും തുടരുന്ന അയര്‍ലണ്ടില്‍ ഇന്നും നാളെയുമായി വിവിധ കൗണ്ടികളില്‍ ഓറഞ്ച്, യെല്ലോ വാണിങ്ങുകള്‍ നല്‍കി കാലാവസ്ഥാ വകുപ്പ്.

ഡബ്ലിന്‍, വെക്‌സ്‌ഫോര്‍ഡ്, വിക്ക്‌ലോ എന്നീ കൗണ്ടികളില്‍ ഇന്ന് (വെള്ളി) പകല്‍ 2 മണിക്ക് നിലവില്‍ വരുന്ന ഓറഞ്ച് റെയിന്‍ വാണിങ് നാളെ (ശനി) പകല്‍ 11 മണി വരെ തുടരും. ഉയര്‍ന്ന പ്രദേശങ്ങളില്‍ കാര്യമായി മഴ പെയ്യുമെന്നും, ഇത് വെള്ളപ്പൊക്കത്തിലേയ്ക്ക് നയിക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. യാത്രയും ബുദ്ധിമുട്ടാകും.

കോര്‍ക്ക്, കെറി, ലിമറിക്ക്, ടിപ്പററി, വാട്ടര്‍ഫോര്‍ഡ് എന്നീ കൗണ്ടികളില്‍ ഇന്ന് രാവിലെ 9 മണി മുതല്‍ നാളെ രാവിലെ 9 മണി വരെ യെല്ലോ റെയിന്‍ വാണിങ്ങും നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴ വെള്ളപ്പൊക്കത്തിന് കാരണമായേക്കാം. കോര്‍ക്കില്‍ കഴിഞ്ഞ ദിവസങ്ങളിലും വെള്ളപ്പൊക്കമുണ്ടായിരുന്നു.

ഇതിന് പുറമെ Carlow, Dublin, Kildare, Kilkenny, Louth, Meath, Wexford, Wicklow എന്നീ കൗണ്ടികളില്‍ ഇന്ന് പകല്‍ 11 മണി മുതല്‍ നാളെ പകല്‍ 11 മണി വരെ യെല്ലോ റെയിന്‍ വാണിങ് കൂടി നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിനെ തുടര്‍ന്ന് Dublin, Louth, Meath, Wexford, Wicklow എന്നിവിടങ്ങളില്‍ ഇന്ന് പകല്‍ 12 മണി മുതല്‍ നാളെ വൈകിട്ട് 4 മണി വരെ യെല്ലോ വിന്‍ഡ് വാണിങ്ങും നിലവിലുണ്ടാകും.

Share this news

Leave a Reply